October 3, 2022 Monday

Related news

September 25, 2022
September 17, 2022
August 21, 2022
August 12, 2022
August 5, 2022
June 28, 2022
June 26, 2022
June 18, 2022
June 16, 2022
June 15, 2022

ലക്ഷ്യമിട്ടത് അക്രമപരമ്പരകൾ; പിടിയിലായത് 9 അൽഖ്വയ്ദ ഭീകരവാദികൾ; 3പേർ കൊച്ചിയിൽ നിന്ന്

Janayugom Webdesk
കൊച്ചി
September 19, 2020 11:51 am

കേരളത്തിലും പശ്ചിമബംഗാളിലുമായി ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ ഒൻപത് അൽഖ്വയ്ദ ഭീകരവാദികൾ പിടിയിൽ. പാകിസ്ഥാന്റെ പിന്തുണ ലഭിക്കുന്ന അൽ ഖ്വയ്ദ വിഭാഗവുമായി ബന്ധമുള്ളവരാണ് ഇവർ. കൊച്ചിയിലും മുർഷിദാബാദിലുമായാണ് ഇവർ പിടിയിലായത്. കുറേ നാളായി ഈ സംഘം കേരളത്തിലും പശ്ചിമബംഗാളിലുമായി പ്രവർത്തിച്ചുവരികയായിരുന്നു. പിടിയിലായവർ പാകിസ്ഥാൻ ആസ്ഥാനമായുള്ള അൽഖ്വയ്ദ തീവ്രവാദികൾ സോഷ്യൽ മീഡിയ വഴി സംഘടിപ്പിക്കുകയും രാജ്യ തലസ്ഥാനം ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുകയും ചെയ്തിരുന്നു. ആക്രമണ പരമ്പരകൾക്കായി സംഘം ഫണ്ട് ശേഖരണത്തിൽ ഏർപ്പെട്ടിരുന്നു. പശ്ചിമബംഗാളിൽ നിന്ന് ആറുപേരും കൊച്ചിയിൽ നിന്ന് മൂന്നുപേരുമാണ് പിടിയിലായത്.

അറസ്റ്റിലായ മൂന്ന് പേരിൽ ഒരാളായ മൊഷറഫ് ഹുസൈൻ കഴിഞ്ഞ പത്ത് വ‍ർഷമായി പെരുമ്പാവൂരിൽ ജോലി ചെയ്തു വരികയാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മറ്റു രണ്ട് പേരും സമീപകാലത്താണ് കേരളത്തിലേക്ക് എത്തിയത് എന്നാണ് വിവരം. മൊഷറഫിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ ഏജൻസി ശേഖരിച്ചു വരികയാണ്. കേരള പൊലീസിനേയോ രഹസ്യാന്വേഷണ വിഭാ​ഗത്തെയോ അറിയിക്കാതെയാണ് എൻഐഎ സംഘം ഇന്നലെ മൂന്ന് പേരേയും കസ്റ്റഡിയിലെടുത്തത്

മുർഷിദ് ആഴ്ചയിൽ രണ്ട് ദിവസം മാത്രമേ ജോലിക്ക് പോകൂ. ബാക്കിയുള്ള സമയത്തെല്ലാം റൂമിൽ തന്നെ കാണും. വീട്ടിൽ അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ളതിനാലാണ് ജോലിക്ക് പോകാതിരിക്കുന്നതെന്നാണ് മു‍ർഷിദിനൊപ്പം താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളി മാധ്യമങ്ങളോട് പറഞ്ഞു. മു‍ർഷിദിനൊപ്പം ആറ് പേരാണ് താമസിച്ചിരുന്നത്. കളമശ്ശേരിക്ക് അടുത്ത പാതാളത്തെ എസ്ബിഐ ബ്രാഞ്ചിന് സമീപമുള്ള കെട്ടിട്ടത്തിൽ നിന്നാണ് മു‍ർഷിദിനെ എൻഐഎ കസ്റ്റഡിയിൽ എടുത്തത്. മുർഷിദ് തിരിച്ചറിയൽ രേഖകൾ നൽകിയിരുന്നതായും കെട്ടിട ഉടമ പറഞ്ഞു.

ഇവരിൽ നിന്ന് അപകടകരമായ വസ്തുക്കൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ജിഹാദി ലേഖനങ്ങൾ, ആയുധങ്ങൾ, വെടിക്കോപ്പുകൾ, മറ്റ് രേഖകൾ എന്നിവ കണ്ടെത്തിയതായി എൻഐഎ അറിയിച്ചു.

Eng­lish sum­ma­ry: Ter­ror­ists arrest­ed from Ernaku­lam followup

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.