കശ്മീരിൽ ഭീകരാക്രമണം: സിആർ‌പി‌എഫ് സേനാംഗങ്ങൾക്ക് നേരെ വെടിയുതിർത്തു

Web Desk
Posted on October 29, 2019, 6:32 pm

പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ സ്‌കൂൾ കെട്ടിടത്തിന് നേരെ ആക്രമണം. സ്‌കൂളിലെ സിആർ‌പി‌എഫ് സേനാംഗങ്ങൾക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തു. പുൽവാമയിലെ ദ്രബ്ഗാമിലെ പരീക്ഷാകേന്ദ്രമായ സ്കൂളിൻറെ സുരക്ഷക്കായി എത്തിയ ജവാൻമാർക്കു നേരെയാണ് വെടിവയ്പ്പുണ്ടായത്.

ഉച്ചകഴിഞ്ഞ് 3.15 ഓടെ തീവ്രവാദികൾ ആറ് മുതൽ ഏഴ് റൗണ്ട് വരെ വെടിവയ്പ്പ് നടത്തി. ആക്രണത്തിൽ ഇതുവരെ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് സൂചന. സം​ഭ​വത്തെ തുടർന്ന് മേ​ഖ​ല​യി​ലെ സു​ര​ക്ഷ വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചു. സ്ഥലത്ത് സേനാ വിഭാഗങ്ങൾ തെരച്ചിൽ നടത്തുകയാണ്.