കോവിഡ്-19 മഹാമാരി ലോകത്തിന് ഭീഷണിയാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ രോഗത്തെ ആയുധമായി ഭീകരര്‍ ഉപയോഗിച്ചേക്കാമെന്ന ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. കോവിഡ് ലോകജനതയ്ക്ക് ഭീഷണിയായി വ്യാപിക്കുന്നത് സാമൂഹ്യ അരക്ഷിതത്വത്തിനും കലാപത്തിനും വഴിവെക്കും. അത് കോവിഡിനെതിരായ പോരാട്ടത്തെയും ബാധിക്കുമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്കി.
ലോകത്ത് ഇപ്പോഴും ഭീകരവാദഭീഷണി നിലനില്ക്കുന്നു. ലോകരാജ്യങ്ങളുടെ ശ്രദ്ധമുഴുവൻ മഹാമാരിയിലേക്ക് തിരിഞ്ഞിരിക്കുമ്പോൾ ആക്രമണത്തിനുള്ള അവസരമായി ഭീകരർ ഇതിനേ കണ്ടേക്കാമെന്ന് അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. കൂടാതെ, കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വം ചിലർ വിഭജനവും കലാപവും സൃഷ്ടിക്കാനുള്ള അവസരമായും ചിന്തിച്ചേക്കാം. ഇതു നിലവിലുള്ള പല ഭിന്നതകളും തീവ്രമാക്കുകയും പകർച്ചവ്യാധിക്കെതിരായ പോരാട്ടങ്ങളെ സങ്കീർണ്ണമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു ആരോഗ്യ പ്രതിസന്ധിയാണെങ്കിലും, അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ ദൂരവ്യാപകമാണ്. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഇതൊരു ഭീഷണിയാണ്. സാമൂഹികമായ അസമത്വങ്ങളും അക്രമങ്ങളും കോവിഡിനെതിരായ പോരാട്ടത്തെ ബാധിക്കും. ഈ ബലഹീനതകളും തയ്യാറെടുപ്പുകളുടെ അഭാവവും ഒരു ജൈവ ഭീകരാക്രമണത്തിനുള്ള ജാലകം തുറന്നിടുന്നു. അതുമൂലം വലിയ പ്രതിസന്ധിയാണ് ഉണ്ടാകാന്‍ പോകുന്നത്.
ENGLISH SUMMARY: Terrorists May Use COVID-19 “Window” To Strike: UN Security Council
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.