മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വെച്ച സംഭവത്തിന് പിന്നാലെ മംഗളൂരുവിലെ കദ്രി മഞ്ചുനാഥ ക്ഷേത്രവും ഭീകരവാദികള്‍ ലക്ഷ്യമിട്ടതായി സൂചന. കദ്രിയില്‍ നിന്നാണ് വിമാനത്താവളത്തില്‍ ബോംബ് വെച്ചയാള്‍ ഓട്ടോയില്‍ കയറിയത്. അതേസമയം മംഗളൂരു വിമാനത്താവളത്തിന് പുറത്ത് സ്ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു. വിമാനത്താവളത്തിന് പുറത്തെ സിസിടിവി പരിശോധനയിലാണ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സിഐഎസ്എഫ് ജീവനക്കാര്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. ഉടന്‍ തന്നെ ബോംബ് സ്ക്വാഡിനെ വിവരമറിയിച്ചു. ബോംബ് സ്ക്വാഡ് പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്ന് ഐഇഡി, വയര്‍, ടൈമര്‍, സ്വിച്ച്, ഡിറ്റണേറ്റര്‍ എന്നിവ കണ്ടെത്തിയിരുന്നു. ഡല്‍ഹി, ബംഗളൂര് എന്‍ഐഎ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിസിപി ലഷ്മി ഗണേഷ്, എസി പി ബില്യപ്പ, സിറ്റി ക്രൈംബ്രാഞ്ച് ഉള്‍പ്പെടെ മൂന്ന് സംഘങ്ങള്‍ കേസ് അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.