10 September 2024, Tuesday
KSFE Galaxy Chits Banner 2

വീണ്ടും പണ്ഡിറ്റുകളെ ലക്ഷ്യം വെച്ച് ഭീകരര്‍: ജമ്മുകശ്മീരില്‍ കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു

Janayugom Webdesk
ഷോപിയാൻ
October 15, 2022 3:45 pm

ജമ്മു കശ്മീരില്‍ വര്‍ഗീയ ആക്രമണം നടത്തി ഭീകരര്‍. ഷോപിയാനിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. കശ്മീരി പണ്ഡിറ്റായ പുരൺ കൃഷൻഭട്ട് ആണ് കൊല്ലപ്പെട്ടത്. ഷോപിയാനിലെ ചൗധരി ഗണ്ടിലാണ് സംഭവം. തോട്ടത്തിലേക്ക് പോകുകയായിരുന്ന കൃഷൻഭട്ടിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഷോപ്പിയാനിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ഭട്ടിന്റെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍ അറിയിച്ചു.
സ്കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് മക്കളാണ് ഭട്ടിനുള്ളത്. ഭീകരർക്കായി പ്രദേശം വളഞ്ഞ് തിരച്ചിൽ ആരംഭിച്ചതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Ter­ror­ists tar­get­ing Pan­dits again: Kash­miri Pan­dit killed in Jam­mu and Kashmir

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.