Web Desk

ന്യൂഡൽഹി

January 26, 2021, 10:00 am

ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നീട്ടിവച്ചെന്ന് റിപ്പോർട്ട്

Janayugom Online

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നീട്ടിവച്ചെന്ന് റിപ്പോർട്ട്. ജൂൺ 10 നു തീരുമാനിച്ചിരുന്ന ഫൈനൽ ജൂൺ 18ലേക്ക് മാറ്റി. ഐപിഎൽ ഫൈനൽ തീയതിയുമായി ഉണ്ടായേക്കാവുന്ന ക്ലാഷ് ആണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നീട്ടിവെക്കാൻ കാരണം. ഐപിഎൽ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ക്വാറന്റീന്‍ നിബന്ധന ഉള്ളതിനാൽ അതിനു വേണ്ട സമയം നൽകണമെന്നാണ് ഐസിസിയുടെ തീരുമാനം.

നിലവിൽ ഇന്ത്യയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിൽ ഒന്നാമത്. ഓസ്ട്രേലൊയക്കെതിരായ പരമ്പര ജയത്തോടെയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പൻഷിപ്പ് ഫൈനൽ സാധ്യതകൾ സജീവമാക്കിയത്. മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ, ന്യൂസീലൻഡിനെയും ഓസ്ട്രേലിയയെയും പിന്തള്ളിയാണ് ഒന്നാമത് എത്തിയത്.

Eng­lish summary:test cham­pi­onship final postponed
You may also like this video: