റവന്യു വകുപ്പിൽ നിന്നും വിതരണം ചെയ്യുന്ന വിവിധ തരത്തിലുള്ള സാക്ഷ്യപത്രങ്ങൾ പൊതുജനങ്ങൾക്ക് മൊബൈൽ ഫോൺ മുഖേന ഇനി ലഭ്യമാകും. കേരള സർക്കാരിന്റെ എം-കേരളം എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് ഇത് സാധ്യമാകുന്നത്. റവന്യു വകുപ്പിൽ നിന്നും അനുവദിക്കുന്ന 24 ഇനം സർട്ടിഫിക്കറ്റ് സേവനങ്ങൾ പൗരന്മാർക്ക് ഇതിലൂടെ ലഭിക്കും. കോവിഡ് 19 ലോക്ഡൗണിന് ശേഷം ഓഫീസുകൾ തുറന്നു പ്രവർത്തിക്കുന്ന അവസരത്തിൽ വില്ലേജ് ഓഫീസുകളിലും അക്ഷയ സെന്ററുകളിലും ഉണ്ടായേക്കാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് പൊതുജനങ്ങൾക്ക് ഈ സംവിധാനം ഉപയോഗിക്കാം. സാക്ഷ്യപത്രങ്ങൾക്കായി അപേക്ഷ സമർപ്പിക്കുന്നതിനും, ആവശ്യമായ ഫീസ് ഒടുക്കുന്നതിനും, സാക്ഷ്യപത്രം ഡൗൺലോഡ് ചെയ്യുന്നതിനും ഈ മൊബൈൽ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. റവന്യു ഉൾപ്പടെ സംസ്ഥാനത്തെ 17 വകുപ്പുകളിൽ നിന്നുള്ള നൂറിലധികം സേവനങ്ങൾ എം-കേരളം ആപ്പ് മുഖേന ലഭ്യമാകും.
ഗൂഗിൾ പ്ലേ സ്റ്റോർ, ഐഒഎസ്, ആപ് സ്റ്റോർ എന്നീ ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്ത് ആപ്പ് ഇൻസ്റ്റാള്‍ ചെയ്യാം. യൂസർ ഐഡി, പാസ്വേർഡ് എന്നിവ നൽകി ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം സര്‍വീസസ് എന്ന ടാബിൽ നിന്നോ ഡിപ്പാർട്ട്മെന്റ്സ് എന്ന ടാബിൽ നിന്നോ സർട്ടിഫിക്കറ്റ്സ് തെരഞ്ഞെടുക്കാം. ആവശ്യമായ വിവരങ്ങൾ ചേർത്ത് അപേക്ഷ സമർപ്പിച്ച് നിർദ്ദിഷ്ട ഫീസ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ്, ബാങ്കിംഗ്, യുപിഐ, ഭാരത് ക്യുആർ എന്നി പേയ്മെന്റ് രീതികളിലൂടെ അടയ്ക്കാം. സാക്ഷ്യപത്രങ്ങൾ അംഗീകരിക്കുന്ന മുറയ്ക്ക് ലോഗിനിൽ ലഭ്യമാകും. സംശയ നിവാരണത്തിനും കൂടുതൽ സാങ്കേതിക സഹായങ്ങൾക്കുമായി 919633015180 എന്ന നമ്പരിൽ ബന്ധപ്പെടാം.
ENGLISH SUMMARY: Testimonials are no longer on mobile phones
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.