January 28, 2023 Saturday

കോവിഡ് സംശയിക്കുന്നവരിലും പരിശോധന

Janayugom Webdesk
April 17, 2020 8:30 pm

ആർടിപിസിആർ നെഗറ്റീവായ കോവിഡ് 19 സംശയിക്കുന്നവരിലും രോഗലക്ഷണമുള്ള ഹൈറിസ്ക് കോണ്ടാക്ട് വിഭാഗങ്ങളിലും ആന്റിബോഡി പരിശോധന നടത്താൻ നിശ്ചയിച്ചു. കോവിഡ് 19 രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകരെയും അതികഠിനമായ ശ്വസനസംബന്ധ രോഗമുള്ളവരുടെ ക്ളസ്റ്ററുകളിൽ ഉൾപ്പെടുന്നവരെയും പരിശോധനയ്ക്ക് വിധേയമാക്കും.

രോഗനിർണയം നടത്തുന്നതിന് മുമ്പ് ശ്വസന സംബന്ധമായ രോഗം മാറിയവരിലും ആന്റിബോഡി പരിശോധന നടത്തണം. രോഗം സ്ഥിരീകരിച്ചവരുടെ ഹൈറിസ്ക് പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകളിലും പരിശോധന നടത്തും. ജനക്കൂട്ടത്തിനിടയിൽ പോയവർ, കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ മരണാനന്തര ചടങ്ങുകൾ, ഉത്സവങ്ങൾ എന്നിവയിൽ പങ്കെടുത്ത് രോഗലക്ഷണം കാട്ടിയവരിലും പരിശോധന നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത പ്രദേശത്തുള്ളവരെയും പരിശോധിക്കാമെന്ന് മാനദണ്ഡത്തിൽ പറയുന്നു. രോഗലക്ഷണം ഉണ്ടായശേഷം ഏഴു ദിവസത്തിനകം ആന്റിബോഡി ടെസ്റ്റ് നടത്തണം. രോഗലക്ഷണമില്ലാത്ത ക്വാറന്റൈനിൽ കഴിയുന്നവർക്ക് 14 ദിവസം പൂർത്തിയാകുമ്പോൾ പരിശോധന നടത്താം. കോവിഡ് 19 പരിശോധനയിലും പരിചരണത്തിലും ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നിശ്ചയിച്ചിട്ടുള്ള ക്വാറന്റൈൻ കാലാവധിക്ക് ശേഷം പരിശോധന നടത്തണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. ഹൈറിസ്ക് വിഭാഗത്തിൽ പെട്ടവർക്ക് രോഗിയുമായി നേരിട്ട് ബന്ധമുണ്ടായതിന്റെ ഏഴു മുതൽ 10 ദിവസത്തിനകം പരിശോധന നടത്തണം. ഐസിഎംആർ നിർദ്ദേശിക്കുന്ന പരിശോധനാ കിറ്റുകളാണ് ഉപയോഗിക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.