September 26, 2022 Monday

Related news

August 3, 2020
May 5, 2020
May 2, 2020
April 30, 2020
April 28, 2020
April 28, 2020
April 27, 2020
April 15, 2020
April 6, 2020
April 2, 2020

കിറ്റ് ഉപയോഗിച്ച്‌ പരിശോധിച്ചപ്പോള്‍ ആടും പപ്പായയും വരെ കൊറോണ പോസറ്റീവ്: കിറ്റുകൾ റദ്ദാക്കി

Janayugom Webdesk
ടാൻസാനിയ
May 5, 2020 11:21 am

ടാൻസാനിയയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനുള്ള ടെസ്റ്റ് കിറ്റ് ഉപയോഗ ശൂന്യമെന്ന് കണ്ടെത്തി. കിറ്റ് ഉപയോഗിച്ച് പരിശോധിച്ച ആടും പപ്പായയും അടക്കമുള്ളവ കൊവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇതോടെ . ടാൻസാനിയയിൽ ഉപയോഗിച്ചിരുന്ന ടെസ്റ്റ് കിറ്റുകൾ റദ്ദാക്കാൻ പ്രസിഡൻറ് ജോൺ മഗുഫുലി നിർദേശം നൽകി. ടെക്നിക്കൽ തകരാറുകൾ ചൂണ്ടിക്കാണിച്ചാണ് തീരുമാനം.

രാജ്യത്തെ കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചതിന് ഏറെ വിമർശനങ്ങൾ നേരിട്ട രാജ്യമാണ് ടാൻസാനിയ. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കിറ്റുകളാണ് ഉപയോഗിച്ചതെന്നാണ് ജോൺ മഗുഫുലി വിശദമാക്കുന്നത്. എന്നാൽ എവിടെ നിന്നാണ് ഇറക്കുമതി ചെയ്തതെന്ന് വിശദമാക്കാൻ ജോൺ മഗുഫുലി തയ്യാറായില്ല. കിറ്റുകളുടെ നിലവാരം ഉറപ്പിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് മനുഷ്യൻറെ അല്ലാതെയുള്ള വിവിധ സാംപിളുകൾ പരിശോധിച്ചത്.
പപ്പായ, ആട് എന്നിവയടക്കമുള്ളവയുടെ സാംപിളുകളാണ് കിറ്റിൽ പരിശോധിച്ചത്. ഈ സാംപിളുകൾക്ക് മനുഷ്യരുടെ പേരുകളും പ്രായവും രേഖപ്പെടുത്തിയാണ് സാംപിളുകൾ ലാബിൽ നൽകിയത്. എന്നാൽ സാംപിളുകൾ എന്തിൽ നിന്നാണെന്നത് ലാബ് ജീവനക്കാർ അറിഞ്ഞിരുന്നില്ല. കൊറോണ വൈറസ് സാന്നിധ്യം ഈ സാംപിളുകളിൽ സ്ഥിരീകരിക്കുകയായിരുന്നു. വൈറസ് ബാധിതരല്ലാത്ത ചിലർ നേരത്തെ പോസിറ്റീവ് എന്ന് റിസൽട്ട് വന്നതോടെയാണ് ഇത്തരമൊരു ഗുണനിലവാര പരിശോധന നടത്തിയത്. ഈ കിറ്റുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ടാൻസാനിയൻ പ്രസിഡൻറ് വ്യക്തമാക്കി. 480 കേസുകളാണ് ഇതിനോടകം ടാൻസാനിയയിൽ റിപ്പോർട്ട് ചെയ്തത്. 17 പേരാണ് കൊവിഡ് 19 ബാധിച്ച് ടാൻസാനിയയിൽ മരിച്ചത്.

Eng­lish sum­ma­ry: Test­ing kits report goat, papaya Covid-19 pos­tive, pres­i­den­tial probe ordered

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.