2020ല്‍ അമേരിക്കയിലെ ആദ്യവധശിക്ഷ ടെക്‌സസിലെ ഹണ്ട്‌സ്‌വില്ല ജയിലില്‍ ജനുവരി 15 ബുധനാഴ്ച വൈകിട്ട് 6.30 ന് നടപ്പാക്കി. മിസിസ്സിപ്പിയില്‍ നിന്നുള്ള ജോണ്‍ഗാര്‍ഡറുടേതായിരുന്നു വധശിക്ഷ. വിവാഹബന്ധം വേള്‍പ്പെടുത്താന്‍ തീരുമാനിക്കുന്നതിനിടെ, ഭാര്യയെ വെടിവെച്ച് കൊന്ന കേസിലാണ് വധശിക്ഷ.
നോര്‍ത്ത് ടെക്‌സസില്‍ ഭാര്യ താമസിച്ചിരുന്ന വീട് പൊളിച്ച് അകത്തുകയറി കട്ടിലില്‍ ഇരിക്കുകയായിരുന്ന ഭാര്യയുടെ തലയ്ക്ക് വെടിവെയ്ക്കുകയായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞതിനാലാണ് ഭര്‍ത്താവ് ജോണ്‍ ഗാര്‍ഡനര്‍ (64) വെടിയുതിര്‍ത്തത്.
2005 ലായിരുന്നു സംഭവം. രണ്ടു ദിവസത്തിനുശേഷം ആശുപത്രിയില്‍ വെച്ച് ഭാര്യ റ്റാമി ഗാര്‍ഡനര്‍ മരിച്ചു. റ്റാമി ഗാര്‍ഡനര്‍ ജോണിന്റെ അഞ്ചാമത്തെ ഭാര്യയായിരുന്നു ഇവര്‍. 1999 ലായിരുന്നു വിവാഹം. ഭാര്യമാരെ ക്രൂരമായി മര്‍ദിക്കുക എന്നത് ഇയാള്‍ക്ക് വിനോദമായിരുന്നു.
തിങ്കളാഴ്ച വധശിക്ഷക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളിയിരുന്നു. മാരകമായ വിഷമിശ്രിതം സിരകളിലേയ്ക്ക് പ്രവേശിപ്പിച്ച നിമിഷങ്ങള്‍ക്കകം മരണം സ്ഥീകരിച്ചു. വധശിക്ഷ നടപ്പാക്കുന്നതില്‍ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ടെക്‌സസ്. 2019ല്‍ ആകെ അമേരിക്കന്‍ നടപ്പാക്കിയ 22 എണ്ണത്തില്‍ ഒമ്പതും ടെക്‌സസിലായിരുന്നു. മാരകമായ വിഷമിശ്രിതം കുത്തിവെച്ചു നടത്തുന്ന വധശിക്ഷക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും അമേരിക്കയില്‍ വധശിക്ഷ നിര്‍ബന്ധം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.