പി പി ചെറിയാന്‍

കൊമേഴ്‌സ് (ടെക്‌സസ്)

February 06, 2020, 11:49 am

യുഎസില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടത് സഹോദരിമാര്‍; മുന്‍ കാമുകന്‍ അറസ്റ്റില്‍

Janayugom Online

ടെക്‌സസ് എ ആന്റ് എം യൂണിവേഴ്‌സിറ്റി കൊമേഴ്‌സ് ക്യാംപസില്‍ വെടിയേറ്റു കൊല്ലപ്പെട്ടത് രണ്ടു സഹോദരിമാരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതില്‍ ഒരു സഹോദരിയുടെ രണ്ടു വയസ്സുള്ള മകന് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ജേഷ്ഠ സഹോദരിയുടെ മുന്‍ കാമുകനെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

ഡീജ മാറ്റസ് (19), എബനി (20) എന്നിവരാണ് വെടിയേറ്റു കൊല്ലപ്പെട്ടത്. ഡീജ കോളജില്‍ ആദ്യ വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഇവര്‍ ടെക്‌സസിലെ ഗാര്‍ലാന്റില്‍ (ഡാലസ്) നിന്നുള്ള പബ്ലിക് ഹെല്‍ത്ത് വിദ്യാര്‍ഥിയാണ്. അതേസമയം ഡീജയുടെ സഹോദരി എബനിയും അറസ്റ്റിലായ ജാക്വിസ് ഷോണ്‍ സ്മിത്തും (21) യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ അല്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഡീജയും സഹോദരിയും കുട്ടിയും താമസിച്ചിരുന്ന ഡോമിലേക്ക് എത്തിയ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ രണ്ടു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. കാലില്‍ വെടിയേറ്റ രണ്ടു വയസ്സുള്ള കുട്ടിയെ അടിയന്തിര ചികിത്സ നല്‍കി ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെ തുടര്‍ന്ന് അടഞ്ഞു കിടക്കുന്ന യൂണിവേഴ്‌സിറ്റി കൊമേഴ്‌സ് ക്യാംപസിലെ ക്ലാസുകള്‍ ഫെബ്രുവരി ആറ് വ്യാഴാഴ്ച മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.

Eng­lish Summary:texas shooting

YOU MAY ALSO LIKE THIS VIDEO