കോവിഡ് മഹാമാരി മൂലം ആഴ്ചകൾ നീണ്ട ലോക്ഡൗൺ ഉണ്ടായിട്ടും 86.30 ശതമാനം പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിൽ എത്തിച്ച് വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ സൊസൈറ്റികളിൽ നിന്ന് 65 ശതമാനം പാഠപുസ്തകം കുട്ടികൾ കൈപ്പറ്റുകയും ചെയ്തു. പാഠപുസ്തക വിതരണം അവശ്യ സർവീസുകളുടെ ഭാഗമാക്കിയതിനാൽ കോവിഡ് പശ്ചാത്തലത്തിലും വിതരണം ചെയ്യാനും കുട്ടികളുടെ കയ്യിൽ എത്തിക്കാനും സാധിച്ചു.ജൂൺ പതിനഞ്ചോടെ ആദ്യവാല്യം പാഠപുസ്തക വിതരണം പൂർത്തിയാക്കാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ.
2021- 22 അധ്യയനവർഷം സംസ്ഥാനത്തെ സർക്കാർ,എയ്ഡഡ്,അംഗീകൃത അൺ-എയ്ഡഡ് സ്കൂളുകളിലെയും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ സ്കൂളുകളിലെയും ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി ഇതിനകംതന്നെ പൂർത്തീകരിച്ചിട്ടുണ്ട്.വിതരണം അവസാനഘട്ടത്തിൽ ആണ് ഉള്ളത്. സിബിഎസ്ഇ മലയാള ഭാഷാ പുസ്തകത്തിന്റെയും അച്ചടി പൂർത്തിയാക്കി.
ഒന്നാം വാല്യത്തിൽ 288 ടൈറ്റിലുകളിലായി 2,62,56,233 പാഠപുസ്തകങ്ങൾ ആണുള്ളത്. ഒന്നാം വാല്യത്തിന്റെ അച്ചടി പൂർത്തിയായിക്കഴിഞ്ഞു. ആകെ പാഠപുസ്തകങ്ങളിൽ 98.5 ശതമാനവും ഹബ്ബുകൾ എത്തിച്ചിട്ടുണ്ട്. ഇവയിൽ 86.30 ശതമാനം പുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് വിതരണം ചെയ്തുകഴിഞ്ഞു. സ്കൂൾ സൊസൈറ്റികളിൽ നിന്ന് കുട്ടികൾ കൈപ്പറ്റിയ പാഠപുസ്തകങ്ങൾ ഏകദേശം 65 ശതമാനമാണ്.
രണ്ടാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചുകഴിഞ്ഞു. 183 ടൈറ്റിലുകളിലായി 1,71,00,334 പുസ്തകങ്ങൾ ആണ് രണ്ടാം വാല്യത്തിൽ അച്ചടിക്കേണ്ടത്. മൂന്നാം വാല്യത്തിൽ അച്ചടിക്കേണ്ടത് 66 ടൈറ്റിലുകളിലായി 19,34,499 പുസ്തകങ്ങളാണ്.
english summary;Textbook distribution is in its final stages in kerala
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.