പുലര്‍ച്ചെ വരെ പബ്ജി കളിച്ച ഒന്‍പതാം ക്ലാസ്സുകാരന്‍ ആത്മഹത്യ ചെയ്തു

Web Desk

ജയ്പൂര്‍

Posted on June 07, 2020, 2:40 pm

പുലര്‍ച്ചെ മൂന്ന് മണി വരെ പബ്ജി കളിച്ച ഒന്‍പതാം ക്ലാസ്റ്റ്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. പബ്ജി കളിച്ചി കഴിഞ്ഞു ഉറങ്ങാന്‍ പോയ കുട്ടിയെ കിടപ്പ് മുറിയിലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
സംഭവം നടക്കുന്നതിനതിന് ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് അമ്മയുടെ ഫോണില്‍ പബ്ജി ഗെയിം ഇന്‍സ്റ്റാള്‍ ചെയ്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ കുട്ടി ഗെയിം കളിച്ചു.ശനിയാഴ്ചയും പുലര്‍ച്ചെ വരെ സഹോദരനൊപ്പം കുട്ടി ഗെയിം കളിച്ചിരുന്നു. ഇതിനു ശേഷം കുട്ടി തൊട്ടടുത്ത മുറിയിലേക്ക് പോകുകയായിരുന്നു. രാവിലെ വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കുട്ടിയെ ജനലില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

കുട്ടിയെ എംബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യാ കുറിപ്പുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കരസേനാ ഉദ്യോഗസ്ഥന്റെ മകനാണ് മരിച്ച 14 വയസ്സുകാരന്‍. അരുണാചല്‍ പ്രാദേശിലാണ് ജോലി ചെയ്യുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

Eng­lish summary:9th grad­er who played Pab­ji  com­mit­ted sui­cide.

You may aslo like this video: