Janayugom Online
Thabassum Hassan (Kairana lok sabha)

യു പി യിലെ കെയ്റാന ലോക് സഭ സീറ്റിൽ സംയുക്ത പ്രതിപക്ഷം 37000 വോട്ടിനു മുമ്പിൽ

Web Desk
Posted on May 31, 2018, 9:43 am
കെയ്റാനയിലെ  രാഷ്ട്രീയ ലോക് ദളിന്റെ തബസ്സും ഹസ്സൻ 
ബിജെപിയുടെ സിറ്റിംഗ് സീറ്റ് ആയ ഉത്തർപ്രദേശിലെ കെയ്റാന ലോക് സഭയിലേക്കു നടന്ന ഉപ തെരെഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ സ്ഥാനാർഥി രാഷ്ട്രീയ ലോക് ദളിന്റെ തബസ്സും ഹസ്സൻ 37000 വോട്ടിന്റെ സുരക്ഷിതമായ ഭൂരിപക്ഷത്തിൽ.  11 റൌണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ തബസ്സും ഹസ്സൻ (2,31,965) ബിജെപി യിലെ മൃഗങ്ക സിങ് (1,94,875) എന്നിങ്ങനെ വോട്ട് നേടി.
നൂപുർ നിയമസഭയിലേക്കു നടന്ന വോട്ടെടുപ്പിൽ എസ്  പി യിലെ നയീമുൽ ഹസ്സൻ  6000
naeim hassan sp

നയീമുൽ ഹസ്സൻ (എസ് പി), നൂപുർ

വോട്ടിനു വിജയിച്ച്, ബിജെപി യുടെ സിറ്റിംഗ് സീറ്റ് കരസ്ഥമാക്കി.

ബിജെപി എം പി ഹുക്കും സിങ് കഴിഞ്ഞ ഫെബ്രുവരിയിൽ അന്തരിച്ചതിനെ തുടർന്നാണ് കെയ്റാനയിൽ വോട്ടെടുപ്പ് വേണ്ടി വന്നത്. രാഷ്ട്രീയ ലോക് ദളിന്റെ തബസ്സും ഹസ്സനും (2009 ൽ കെയ്റാന എം പി യായിരുന്നു) ഹുക്കും സിങിന്‍റെ മകൾ മൃഗങ്ക സിങ്ങും (ബിജെപി) തമ്മിലായിരുന്നു പ്രധാന മത്സരം.

ബിജെപി എം എൽ എ ലോകേന്ദ്ര സിംഗ് ചൗഹാൻ വാഹനാപകടത്തിൽ മൃതിയടഞ്ഞതിനെ തുടർന്ന് ഒഴിവു വന്ന നൂപുർ നിയമസഭാ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ആവണി സിംഗിനെ ബിജെപി മത്സരിച്ചപ്പോൾ എസ്  പി യുടെ നീമുൽ ഹസ്സനാണ് പ്രതിപക്ഷ സ്ഥാനാർഥി.

ബിജെപി ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ, ഫുൽപുർ ലോക് സഭ മണ്ഡലങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഈ രണ്ടു തെരഞ്ഞെടുപ്പുകളും ബിജെപി ക്കു നിർണായകമായിരുന്നു. പശ്ചിമ യു പി യിൽ ഇപ്പോഴും ബിജെപി ശക്തമാണെന്ന് തെളിയിക്കാൻ എല്ലാ തന്ത്രങ്ങളും ബിജെപി പയറ്റിയെങ്കിലും ഹിന്ദി ഹൃദയഭൂമി ബിജെപി യെ കൈവിടുന്നുവെന്നതിന്റെ വ്യക്തമായ തെളിവായി ഈ തെരെഞ്ഞെടുപ്പ് ഫലങ്ങൾ.