പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന താഹ ഫസലിനു ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജാമ്യം നല്‍കിയ വിചാരണക്കോടതി ഉത്തരവു റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ താഹ ഫസല്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, എ എസ് ഓക എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
പന്തീരാങ്കാവ് മാവോവാദി കേസില്‍ സുപ്രീം കോടതിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യത്തിലും, താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും നേരത്തേ വാദം പൂര്‍ത്തിയായിരുന്നു.
കേസില്‍ അലന്‍ ഷുഹൈബിനു ജാമ്യം നല്‍കിയതിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീലും സുപ്രീം കോടതി തള്ളി. കേസില്‍ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചതിനെതിരേ എന്‍ഐഎ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദാക്കിയത്. താഹ ഫസലിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യുഎപിഎ നിലനില്‍ക്കുന്നതിന് തെളിവാണ് എന്ന എന്‍ഐഎയുടെ വാദം അംഗീകരിച്ചായിരുന്നു വിധി.മാവോവാദി ബന്ധം ആരോപിക്കുന്ന ലഘുലേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2019ലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
English Summary : thaha fasal granted bail by supreme court
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.