തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ആറാമത്തെ കുട്ടിയെ കൂടി പുറത്തെത്തിച്ചു

Web Desk
Posted on July 09, 2018, 4:03 pm

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ആറാമത്തെ കുട്ടിയെ കൂടി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇതോടെ ആകെ പുറത്തെത്തിച്ചവരുടെ എണ്ണം ആറായി. ഇനി ആറു കുട്ടികളും  കോച്ചുമാണ് ഗുഹയ്ക്കുള്ളില്‍ അവശേഷിക്കുന്നത്.

ഗുഹാമുഖത്തിന് അടുത്തുള്ള ചേംബര്‍ ‑3 എന്ന ബേസ് ക്യാമ്പില്‍ എത്തിച്ച കുട്ടികളിലൊരാളെയാണ് ഇന്ന് പുറത്തെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറത്തെത്തിച്ചകുട്ടികളെ അവരുടെ ഉറ്റവരെ മാത്രമാണ് കാണിച്ചിട്ടുള്ളത്. മാധ്യമങ്ങൾക്കു കടുത്ത നിയന്ത്രണമാണ്.