തായ്ലൻഡിലെ നഖോൻ റാച്ചസിമയിൽ സൈനികന്റെ വെടിയേറ്റ് 20 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സൈനിക ജൂനിയർ ഓഫീസറായ ജാക്രപഹന്ത് തൊമ്മ തന്റെ കമാൻഡിങ് ഓഫീസറെ വധിച്ച് തട്ടിയെടുത്ത ആയുധവുമായാണ് നഗര കേന്ദ്രത്തിലെ വ്യാപാര സമുച്ചയത്തിൽ ജനക്കൂട്ടത്തിനുനേരെ വെടിയുതിർത്തത്.
വെടിവയ്പ്പുണ്ടായ ടെർമിനൽ 21 ഷോപ്പിങ് സെന്റർ മേഖല സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. കെട്ടിടത്തിനുള്ളിൽ ഒളിച്ച അക്രമിയെ കീഴടക്കാനുള്ള ശ്രമം സൈന്യം തുടരുകയാണെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. നൂറുകണക്കിനാളുകളെ വ്യാപാരകേന്ദ്രത്തിൽ നിന്നും ഒഴിപ്പിച്ചതായും പ്രതിരോധ മന്ത്രാലയ വക്താവ് കോങ്ചീപ് തന്ത്രാവനിച്ച് പറഞ്ഞു. ആക്രമണത്തിന്റെ ലക്ഷ്യം ഇനിയും വ്യക്തമായിട്ടില്ല.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.