മാല മോഷ്ടിച്ചു ഓടിയ കള്ളന് വില്ലനായത് വാതില്‍

ബാങ്കോക്ക്:
മാല മോഷ്ടിക്കാന്‍ സ്വര്‍ണ്ണക്കടയില്‍ കയറിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. തായ്ലാന്‍ഡിലെ ചോന്‍ബുരിയില്‍ നവംബര്‍ 30 നാണ് ഈ സംഭവം നടന്നത്. തായ്ലാന്ഡ് പൊലീസാണ് വീഡിയോ പുറത്തുവിട്ടത്. സ്വര്‍ണ്ണമാല വേണമെന്ന് ആവശ്യപ്പെടുകയും സെയില്സ്മാന് അറിയാതെ അത് എടുക്കുകയായിരുന്നു. എന്നാല്‍, മാല കിട്ടിയതിന്റെ സന്തോഷത്തില്‍ ഓടിയ മോഷ്ടാവ് വാതിലില്‍ കുടുങ്ങുകയായിരുന്നു. സ്വര്‍ണ്ണക്കട ഉടമസ്ഥന്റെ റിമോര്‍ട്ട് നിയന്ത്രണത്തിലാണ് വാതില്‍. തുടര്‍ന്ന്, ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.