ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കും അടച്ചുപൂട്ടലിനുമിടയില് തലപ്പാടിയില്‍ കേരളകര്‍ണാടക സംസ്ഥാനങ്ങള്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കവും രൂക്ഷം.തര്‍ക്കം പരിഹരിക്കാന്‍ സ്ഥലം അളന്നപ്പോള്‍ സ്വകാര്യ വ്യക്തിയുടെ പെട്രോള്‍ പമ്പിന്റെ പകുതി കേരളത്തിലും പകുതി കര്‍ണാടകയിലും. സംസ്ഥാന അതിര്‍ത്തി വഴി കടന്നുവരുന്ന വാഹനങ്ങള്‍ പരിശോധിക്കാനായി കേരള പൊലീസ് തലപ്പാടിയില്‍ മഞ്ചേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ നിര്‍മിച്ച താല്‍ക്കാലിക ചെക്ക് പോസ്റ്റ് തങ്ങളുടെ ഭൂമിയിലാണെന്ന കര്‍ണാടകയുടെ അവകാശവാദമാണ് തര്‍ക്കത്തിന് ഇടയാക്കിയത്. ഒടുവില്‍ ഇന്ന് കേരള-കര്‍ണാടക റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അതിര്‍ത്തിയില്‍ വീണ്ടും ഭൂമി അളന്ന് തിട്ടപ്പെടുത്തിയതോടെയാണ് തര്‍ക്കം പരിഹരിച്ചത്.
തലപ്പാടി ടോള്ബൂത്തിനോട് ചേര്‍ന്നാണ് കര്‍ണാടകയുടെ ചെക്ക് പോസ്റ്റ് നിലനില്‍ക്കുന്നത്. ഇവിടെ നിന്നും കുറച്ച് മാറിയാണ് നേരത്തേ കേരള പൊലീസ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചിരുന്നത്. ഇത് കര്‍ണാടക ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളുടെ പരിശോധനയക്ക് തടസ്സമായതോടെയാണ് ബുധനാഴ്ച രാത്രി കേരള പൊലീസ് ഒരു പന്തല്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്തേക്ക് താല്‍ക്കാലികമായി മാറ്റി സ്ഥാപിച്ചത്. എന്നാല്‍ ഈ സ്ഥലം തങ്ങളുടെതാണെന്ന വാദവുമായി കര്‍ണാടക അധികൃതര്‍ രംഗത്തെത്തുകയായിരുന്നു. കര്‍ണാടകയുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടായതോടെ പുതിയ സ്ഥലത്ത് സ്ഥാപിച്ച പന്തല്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചില്ല.
ഇതോടെ ഉന്നത പൊലീസ് സംഘം എത്തി മഞ്ചേശ്വരം താലൂക്ക് അധികൃതരുടെ കൈവശമുള്ള രേഖ പ്രകാരം കേരളത്തിന്റെ ഭൂമിയില്‍ തന്നെയാണ് പന്തല്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് കര്‍ണാടക അധികൃതരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. പിന്നീട് ഇന്നലെ കര്‍ണാടക കേരള റവന്യൂ വകുപ്പ് സര്വ്വേയര്മാരെത്തി അതിര്‍ത്തിയില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തല്‍ ആരംഭിച്ചു. ഒടുവില്‍ കേരള പൊലീസ് സ്ഥാപിച്ച ചെക്ക് പോസ്റ്റ് തങ്ങളുടെ ഭൂമിയിലല്ലെന്ന് ബോധ്യമായതോടെ കര്‍ണാടക റവന്യൂ സംഘം മടങ്ങി. ഇതിനു ശേഷമാണ് പോലീസിന്റെ ചെക്ക് പോസ്റ്റ് പുതിയ സ്ഥലത്ത് പ്രവര്‍ത്തനമാരംഭിച്ചത്. തലപ്പാടിയിലെ കേരള കര്‍ണാടക അതിര്‍ത്തിയില്‍ കമാനം സ്ഥാപിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഇതാണ് ഇടയ്ക്കിടെ അതിര്‍ത്തി തര്‍ക്കമുണ്ടാകാന്‍ ഇടയാക്കുന്നതെന്നാണ് ആക്ഷേപം.
English Summary: Thalappadi border issue
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.