Web Desk

തലശ്ശേരി

February 11, 2021, 4:16 pm

തലശ്ശേരിയില്‍ ഓട്ടോയില്‍ നിന്ന് സ്ത്രീ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

Janayugom Online

കണ്ണൂര്‍ തലശ്ശേരിയില്‍ കഴിഞ്ഞ ആഴ്ച ഓട്ടോയില്‍ നിന്ന് സ്ത്രീ വീണ് മരിച്ചത് കൊലപാതകമാണെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് ഗോപാല്‍പേട്ട സ്വദേശി ഗോപാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗോപാല്‍പേട്ട സ്വദേശിനി ശ്രീധരിയാണ് കൊല്ലപ്പെട്ടത്.

ശ്രീധരിയുടെ അയല്‍വാസി കൂടിയാണ് അറസ്റ്റിലായ ഗോപാലകൃഷ്ണൻ. ഓട്ടോയില്‍ വച്ച് ശ്രീധരിയുടെ തല ബലമായി ഓട്ടോയില്‍ ഇടിപ്പിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്ന് പൊലീസ് പറയുന്നു. സാമ്പത്തിക ഇടപെടലുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ENGLISH SUMMARY: THALASERRY MURDER UPDATES

YOU MAY ALSO LIKE THIS VIDEO