Web Desk

കോഴിക്കോട് ഡെസ്ക്

November 10, 2020, 7:59 pm

താമരശ്ശേരിയിലും കാട്ടുപന്നിയെ വെടിവച്ചു കൊന്നു

Janayugom Online

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാനുള്ള സർക്കാർ അനുമതി പ്രകാരം താമരശ്ശേരിയിലും ആദ്യ വെടി പൊട്ടിച്ചു. താമരശ്ശേരി പഞ്ചായത്ത് ആറാം വാർഡ് എളോത്ത് കണ്ടിയിൽ തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടു കൂടിയാണ് എകദേശം 140 കിലോ തൂക്കമുള്ള കാട്ടുപന്നിയെ വെടിവെച്ചു കൊന്നത്. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനായി താമരശ്ശേരി പഞ്ചായത്തിൽ കോഴിക്കോട് ഡി എഫ് ഒ എംപാനൽ ചെയ്ത മൂന്ന് പേരിൽ ഒരാളായ കെ വി തങ്കച്ചൻ കുന്നുംപുറത്ത് ആണ് വെടിവച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മഹസർ തയ്യാറാക്കി. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ, വാർഡ് മെമ്പർ ബിന്ദു ആനന്ദ്, കർഷക കൂട്ടായ്മ ഭാരവാഹികളായ പി സി എ റഹീം, എ കെ കുഞ്ഞിമരക്കാർ, ഫോറസ്റ്റ് ഓഫീസർമാരായ പി ടി ബിജു, ആസിഫ്, അരുൺ സത്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി ജഡം മറവ് ചെയ്തു.