തമിഴ് നടനും, നാടകകൃത്തുമായ ക്രേസി മോഹന്‍ അന്തരിച്ചു

Web Desk
Posted on June 10, 2019, 6:50 pm

ചെന്നൈ: തമിഴ്നടനും, നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തും നാടകകൃത്തുമായ ക്രേസി മോഹന്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ വച്ച് ഹൃദയാഘാതമുണ്ടായ ക്രേസി മോഹനെ ഉടന്‍ കാവേരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം.

കമല്‍ഹാസനൊപ്പം ‘അപൂര്‍വ സഗോദരങ്ങള്‍’ അടക്കം തമിഴ്!സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് കോമഡിച്ചിത്രങ്ങള്‍ ഒരുക്കിയ ക്രേസി മോഹന്‍, നാടകമെഴുത്തിലൂടെയാണ് കലാരംഗത്തെത്തിയത്. നിരവധി സിനിമകളിലും ക്രേസി മോഹന്‍ അഭിനയിച്ചു.