മലമ്പുഴ ചെക്ക് ഡാമിൽ തമിഴ്നാട് സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

Web Desk
Posted on May 28, 2019, 3:39 pm

പാലക്കാട്: മലമ്പുഴ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. കോയമ്പത്തൂർ ഗണപതി സ്വദേശികളായ അയ്യപ്പൻ(18) കലാനിധി കർണ്ണൻ(19) എന്നിവരാണ് മരിച്ചത്. പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹം വിട്ടു നൽകും.