തമിഴ്​നാട്ടിൽ ഒരു എംഎൽഎക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

Web Desk

ചെന്നൈ

Posted on June 27, 2020, 5:43 pm

തമിഴ്​നാട്ടിൽ ഒരു എംഎൽഎക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ദ്രാവിഡ മുന്നേറ്റ കഴകം നേതാവ്​ ആർടി അരശുവിനാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഡിഎംകെ അധ്യക്ഷൻ എംകെ സ്​റ്റാലിൻ ​ട്വീറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. എത്രയും വേഗം രോഗത്തിൽനിന്ന്​ മുക്തിനേടി പൊതുപ്രവർത്തനത്തിനിറങ്ങാൻ കഴിയ​ട്ടേയെന്നും സ്​റ്റാലിൻ ആശംസിച്ചു.

ചെയ്യൂർ നിയമസഭ മണ്ഡലത്തെയാണ്​ ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്​. ഡി. എം. കെയിൽ കോവിഡ്​ സ്​ഥിരീകരിക്കുന്ന രണ്ടാ​മത്തെ എം. എൽ. എയാണ്​ ഇദ്ദേഹം. നേരത്തേ എം. എൽ. എ ജെ. അൻപഴകന്​ കോവിഡ്​ സ്​ഥിരീകരിക്കുകയും ജീവൻ നഷ്​ടമാകുകയും ചെയ്​തിരുന്നു.

you may also like this video