തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്ഡ്രൈവർക്ക് എട്ടിന്റെ പണി കൊടുത്ത് മലയാളി!

Web Desk
Posted on October 14, 2019, 4:44 pm

തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ്ഡ്രൈവർക്ക്  എട്ടിന്റെ പണി കൊടുത്ത് മലയാളി യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.  മറ്റൊരു ബസിനെ മറികടന്ന് എതിര്‍ദിശയിലെത്തിയ ബസിനു മുന്നില്‍ കേരള രജിസ്‌ട്രേഷനുള്ള കാര്‍ നിര്‍ത്തിയിടുകയായിരുന്നു യുവാവ്. ഇതോടെ മുന്നോട്ടെടുക്കാന്‍ കഴിയാതെ ബസ്ഡ്രൈവർ കുഴങ്ങുകയായിരുന്നു. ഇതിനിടെ കാറില്‍ നിന്നിറങ്ങിയ യുവാവ് ബസ്ഡ്രൈവറോട് കയര്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ ഗതാഗതക്കുരുക്കായതോടെ നാട്ടുകാരെത്തി യുവാവിനെ അനുനയിപ്പിച്ച് കാറില്‍ക്കയറ്റിയാണ് ബസിന് പോകാനുള്ള വഴി ഒരുക്കിയത്.ഈ യുവാവ് ആരാണെന്ന് ഇതുവരെ വ്യക്തമായില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഹീറോയായിരിക്കുകയാണ്  ഈ യുവാവ്.