എട്ട് ഭാര്യമാരുള്ള കോണ്‍സ്റ്റബിളിന് കിട്ടിയത് എട്ടിന്‍റെ പണി

Web Desk

മഹാരാഷ്ട്ര

Posted on January 10, 2018, 9:55 am

മഹാരാഷ്ട്രയിലെ താനെയില്‍ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തു. തന്നെ കൂടാതെ മറ്റു ഏഴു ഭാര്യമാര്‍ ഉണ്ടെന്ന പരാതിയിലാണ്  സസ്‌പെന്‍ഷന്‍.

ഏഴു ഭാര്യമാര്‍ ഉണ്ടെന്ന പരാതിയെ തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ സൂര്യകാന്ത് കാദത്തിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മുപ്പത്തിയഞ്ച്കാരനായ കാദത്തിന് മറ്റ് ഏഴ് ഭാര്യമാരുണ്ടെന്ന് നിലവിലുള്ള ഭാര്യ കണ്ടുപിടിക്കുകയായിരുന്നു.എഴ് ഭാര്യമാരും വിവിധ ജില്ലകളിലുള്ളവരാണ്.

ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കാദത്തിനെതിരെ മാനഭംഗത്തിന് കേസ് എടുക്കും.

pic courtsey : ANI