Web Desk

January 27, 2020, 1:09 pm

രവി മാഷിനെ പ്രണയിച്ച തണ്ണീർ മത്തൻ ദിനങ്ങളിലെ അശ്വതി ടീച്ചർ വിവാഹിതയായി, വരനെ കണ്ടോ!

Janayugom Online

മൂക്കുത്തി എന്ന ഹ്രസ്വ ചിത്രത്തിലൂടെ ഏവരുടേയും ശ്രദ്ധപിടിച്ചു പറ്റി പിന്നീട് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ അശ്വതി ടീച്ചറായി മലയാളികളുടെ മനം കവര്‍ന്ന ശ്രീരഞ്ജിനി വിവാഹിതയായി. പെരുമ്പാവൂര്‍ സ്വദേശി രഞ്ജിത് പി രവീന്ദ്രനാണ് വരന്‍. സിനിമയില്‍ വിനീത് ശ്രീനിവാസനവതരിപ്പിച്ച രവി പത്മനാഭനെ വിവാഹം കഴിക്കാനാഗ്രഹിച്ച അശ്വതി ടീച്ചര്‍ക്ക് ഒടുവില്‍ ബോധംകെട്ടു വീഴേണ്ട അവസ്ഥയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ശ്രീരഞ്ജിനിയുടെ വിവാഹം മംഗളകരമായി നടന്നതിന്‌റെ വീഡിയോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ദേവിക പ്ലസ് ടു ബയോളജി സയന്‍സ് എന്ന ഹ്രസ്വചിത്രത്തിലും ശ്രീരഞ്ജിനി മികച്ച അഭിനയം കാഴ്ച വച്ചിരുന്നു. അങ്കമായി സ്വദേശിനിയായ ശ്രീരഞ്ജിനിയുടെ അച്ഛന്‍ ഉണ്ണിരാജ് സംഗീതജ്ഞനാണ്. അള്ള് രാമചന്ദ്രന്‍, പോരാട്ടം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ബിലപരിയാണ് ശ്രീരഞ്ജിനിയുടെ സഹോദരന്‍.

Eng­lish Sum­ma­ry: thanneer­math­an fame sreer­an­ji­ni mar­ried ranjith