Friday
19 Apr 2019

”ഞാനൊന്നും തേടിയിട്ടില്ല”:തന്ത്രി കണ്ഠര്‌ രാജീവര്‌

By: Web Desk | Monday 5 November 2018 7:39 PM IST


പത്തനംതിട്ട: ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന തള്ളി  തന്ത്രി കണ്ഠരര് രാജീവര്‍. താന്‍ ആരോടും നിയമോപദേശം തേടിയിട്ടില്ലെന്നും പി എസ് ശ്രീധരന്‍പിള്ളയുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ല എന്നും കണ്ഠര് രാജീവര്‍ വ്യക്തമാക്കി.

പ്രസ്‌താവന വിവാദമായതോടെ തന്ത്രി അഭിഭാഷകന്‍ കൂടിയായ തന്നോട്‌ നിയമോപദേശം തേടുകയായിരുന്നു എന്ന വിശദീകരണവുമായി ശ്രീധരന്‍പിള്ള രംഗത്തുവന്നിരുന്നു. എന്നാല്‍ ഇത്‌ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്‌ ”ഞാനൊന്നും തേടിയിട്ടില്ല” എന്നായിരുന്നു തന്ത്രിയുടെ മറുപടി. വിഷയത്തില്‍ കൂടുതല്‍ വിശദമായ മറുപടി നല്‍കാന്‍ കണ്ഠര്‌ രാജീവരര്‌ തയ്യാറായില്ല.

Related News