താന്ന്യത്ത് ഇനി എള്ള് വിളയും. താന്ന്യം പഞ്ചായത്ത് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ തരിശ് നിലത്തില്‍ എള്ള് വിതച്ചു. കളപ്പുരക്കല്‍ നന്ദന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കര്‍ നിലത്തിലാണ് എള്ള് കൃഷി ഇറക്കിയത്. ഇതേ നിലത്തില്‍ ബാങ്ക് നെല്‍കൃഷി നടത്തി വിളവെടുത്ത ശേഷമാണ് രണ്ടാം വിളയായി എള്ള് കൃഷി ഇറക്കിയത്.
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എ ജെ വിന്‍സിയുടെ ഉപദേശം സ്വീകരിച്ചാണ് എള്ള് കൃഷിയിലേക്ക് ഇറങ്ങിയത്. പഴയന്നൂരിലെ കര്‍ഷകരില്‍ നിന്നാണ് എള്ള് വിത്ത് ശേഖരിച്ചത്. കൃഷി ഇറക്കല്‍ ബാങ്ക് പ്രസിഡന്റ് ഇന്‍ചാര്‍ജ് അഡ്വ. പി ആര് ഷിനോയ് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ കെ സി രാമചന്ദ്രന് അധ്യക്ഷനായി. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ബിനേഷ് കരിപ്പാറ, എം ബി സഹദേവന്, രതി സുരേന്ദ്രന്, ബാബു കൊളക്കാട്ടില്, സബിത ബൈജു, കവിത അബിലാഷ്, ബാങ്ക് സെക്രട്ടറി കെ വി ഉണ്ണികൃഷ്ണന്, എം വി സുരേഷ് എന്നിവര്‍ സംസാരിച്ചു.