ബോളിവുഡ് താരം തപ്സി പന്നുവിനെതിരെ വീണ്ടും വിവാദ പ്രചാരണവുമായി നടി കങ്കണ റണൗട്ട്.
ബോളിവുഡിലെ ‘മൂവി മാഫിയ’യുടെ പിന്തുണക്കാരിയാണ് തപ്സി. സ്വജനപക്ഷപാതത്തിനെതിരെയുള്ള തന്ടെ പ്രവര്‍ത്തനം പാളം തെറ്റിക്കാനായാണ് പ്രവര്‍ത്തിക്കുന്നതെന്നും കങ്കണയുടെ ടീം ട്വീറ്റ് ചെയ്തു.
മൂവിമാഫിയയുടെ ഗുഡ് ബുക്കില്‍ കയറിപ്പറ്റി നല്ല സിനിമകളും അവാര്‍ഡുകളും നേടാനായി പലരും കങ്കണയുടെ ചര്‍ച്ചകള്‍ക്കെതിരെ പ്രതികരിക്കുന്നു. അവര്‍ ഒരു സ്ത്രീയെ അധിക്ഷേപിക്കുകയാണ്. ലജ്ജ തോന്നുന്നു എന്നാണ് തപ്സിക്കെതിരെ കങ്കണയുടെ ടീമിന്റെ ട്വീറ്റ്. 2017ല്‍ താരങ്ങളുടെ മക്കളെ പുകഴ്ത്തി കങ്കണയെ ആക്രമിക്കുന്ന തിരക്കിലായിരുന്നു തപ്സി എന്ന ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു തപ്സിക്കെതിരെയുള്ള പ്രതികരണം.
പിന്നാലെ തപ്സിയുടെ മറുപടിയുമെത്തി. ‘കയ്പേറിയ’ കാര്യങ്ങള്‍ ഒഴിവാക്കുന്നു എന്ന വാക്കുകളോടെയുള്ള ഉദ്ധരണികള്‍ പങ്കുവച്ചാണ് തപ്സിയുടെ ട്വീറ്റ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജീവിതത്തില്‍ ചില കാര്യങ്ങള്‍ പിന്തുടരുകയാണ്. ജീവിതത്തെ മികച്ച രീതിയില്‍ കാണാന്‍ സാധിച്ചു. വളരെയധികം സമാധനവും ലഭിച്ചു എന്ന് തപ്സി ട്വീറ്റ് ചെയ്തു.
English summary;thapsi With the controversial campaign in kankana ranout
You may also like this video;