Web Desk

March 06, 2020, 9:16 am

സമൂഹ മാധ്യമങ്ങളിൽ താരാകല്യാൺ പൊട്ടിക്കരഞ്ഞതിനു പിന്നിലെ കാരണമിതാണ്‌

Janayugom Online

നടിയും നർത്തകിയുമായ താരകല്യാണിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു.  തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്‌ക്കെതിരെയാണ് താരം പൊട്ടിത്തെറിക്കുന്നത് . സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. മകളുടെ വിവാഹത്തിനിടയില്‍ പകര്‍ത്തിയ വിഡിയോയുടെ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിക്കുകയാണ്. ഇതു ചെയ്തവരെ വെറുക്കുന്നതായും ഒരു സ്ത്രീ എന്ന പരിഗണന നല്‍കണമെന്നും കണ്ണീരണിഞ്ഞുകൊണ്ട് താര വീഡിയോയിൽ പറയുന്നു.

Eng­lish sum­ma­ry: Tharakalyan viral video

YOU MAY ALSO LIKE THIS VIDEO