ആജീവനാന്തകാലത്തേക്ക് ഒരു ജോലി കരുതിയല്ല കോണ്‍ഗ്രസിലേക്ക് താന്‍ വന്നതെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: കേവലം സീറ്റ് ലഭിക്കുന്നതിനോ വോട്ട് നേടുന്നതിനോ വേണ്ടി മാത്രം തങ്ങളുടെ ആശയങ്ങള്‍ ത്യജിക്കാന്‍ സാധിക്കില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ഇന്ത്യയെ അഭിവൃദ്ധിയിലേയ്ക്കും പുരോഗതിയിലേയ്ക്കും നയിക്കുന്നതിനാവശ്യമായ ആശയങ്ങളുമായി മുന്നോട്ട് പോകുന്നതിന് ഏറ്റവും നല്ല മാര്‍ഗമെന്ന നിലയിലാണ് കോണ്‍ഗ്രസിലെത്തിയത്. തന്റെ ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് തന്റെ ഭാവി കെട്ടിപ്പടുക്കാമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ആജീവനാന്തകാലത്തേക്ക് ഒരു ജോലി കരുതിയല്ല കോണ്‍ഗ്രസിലേക്ക് താന്‍ വന്നത്. ഇന്ത്യയുടെ അഭിവൃദ്ധിക്കും പുരോഗനോന്മുഖമായ ആശയം പങ്കുവെക്കാന്‍ കഴിയുന്ന ഏ?റ്റവും നല്ല മാര്‍ഗമെന്ന നിലക്കാണ് ഞാന്‍ കോണ്‍ഗ്രസിലേക്ക് വന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ ആശയങ്ങള്‍ കേവലം സീറ്റുകള്‍ ലഭിക്കാനോ വോട്ട് നേടാനോ വേണ്ടി മാത്രം ത്യജിക്കാന്‍ കഴിയില്ല.’