തൃശ്ശൂർ: പുതുവർഷം പിറക്കുമ്പോൾ നിരവധി പ്രതീക്ഷകളുമായാണ് എല്ലാവരും പുതുവർഷ രാവിനെ വരവേൽക്കുന്നത്. അപ്പോൾ പുതുവർഷത്തിൽ പിറക്കുന്ന കുഞ്ഞിന്റെ കാര്യം പറയേണ്ടതില്ലല്ലോ. 2000 ജനുവരി 1ന് 12 മണി കഴിഞ്ഞ് 2 സെക്കന്റ് പിന്നിട്ടപ്പോഴായിരുന്നു ചരിത്രം കുറിച്ച് എറണാകുളം ഇഎസ്ഐ ആശുപത്രിയില്‍ തൃശ്ശൂര്‍ മുരിങ്ങൂരിലെ രാധാകൃഷ്ണന്— മിനി ദമ്പതികളുടെ മൂന്നാമത്തെ മകളായി ജ്യോതിഷ ജനിക്കുന്നത്. ഈ നൂറ്റാണ്ടിലേയ്ക്ക് ആദ്യം പിറന്നു വീണ കുഞ്ഞ്. എന്നാൽ ആ മില്ലേനിയം ബേബിയ്ക്ക് ഇന്ന് 20 വയസ്സ് ആയിരിക്കുന്നു.
ലോകം പുതിയ നൂറ്റാണ്ടിലേയ്ക്ക് കടന്നപ്പോള്‍ ജനിച്ച ആ മില്ലേനിയം ബേബിയെ ആവശ്യപ്പെട്ട് നിരവധി കത്തുകളാണ് രാധാകൃഷ്ണൻ- മിനി ദമ്പദികളെ തിരക്കിയെത്തിയത്. ഒരു വയസ്സുവരെ ആ കുഞ്ഞിനെ ആവശ്യപ്പെട്ട് ബംഗ്ലുരൂവില്‍ നിന്ന് കത്ത് വന്നുകൊണ്ടിരുന്നു. ‘നിങ്ങളുടെ കുഞ്ഞിന് ഒരു വയസ് കഴിഞ്ഞാല്‍ ഞങ്ങള്‍ വളര്‍ത്തിക്കൊള്ളാം, അതുവരെ ചെലവിന് പണമയച്ച് തരികയും ചെയ്യാം.’ 1000 രൂപ അഡ്വാന്‍സും ചെക്കുമടക്കമായിരുന്നു കത്ത്. ദാരിദ്ര്യത്തിന് ഇടയിലും സ്വന്തം കുഞ്ഞിനെ അങ്ങനെ കളയാനൊക്കുമോ..? വിസമ്മതമറിയിച്ച് കത്തെഴുതി. പിന്നീട് ശല്യമുണ്ടായിട്ടില്ല.
ഇന്നിപ്പോള്‍ ബിസിഎ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ജ്യോതിഷ. ജനിച്ചതിന്റെ പിറ്റേന്ന് ടോംയാസ് പരസ്യ ഏജന്‍സി അഞ്ചുപവന്‍ സ്വര്‍ണം സമ്മാനിച്ചിരുന്നു. കവയിത്രി സുഗതകുമാരിയാണ് കൈമാറിയത്. പത്ത് വയസ്സായപ്പോള്‍ 10,000 ടോയാംസ് പരസ്യ ഏജന്‍സി സാമ്പത്തിക സഹായം നല്‍കിയിരുന്നു. ഇന്ന് 20ാം ജന്മദിനത്തിലും ടോയാംസിന്റെ 25,000 രൂപ സമ്മാനം ജ്യോതിഷയെ തേടിയെത്തി.
English Summary: That Millennium Baby is 20 years old today.
you may also like this video;