പതിനേഴുകാരനെ കാലുകള്‍ കൂട്ടിക്കെട്ടി ചുട്ടുകൊന്നു; രണ്ട് പേർ പിടിയിൽ

Web Desk
Posted on November 25, 2019, 12:19 pm

പഞ്ചാബ്: പതിനേഴുകാരനെ കാലുകള്‍ കൂട്ടിക്കെട്ടി തീകൊളുത്തി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ മാന്‍സ ജില്ലയില്‍‌ ശനിയാഴ്ച രാത്രിയാണ്സംഭവം. ജസ്പ്രീത് സിം​ഗ് എന്ന കൗമാരക്കാരനെയാണ് ആളൊഴിഞ്ഞ മില്ലിനുള്ളില്‍ ചുട്ടുകൊന്നത്. സംഭവത്തില്‍ ജഷാന്‍ സിം​ഗ്, ​ഗുര്‍ജിത് സിം​ഗ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജസ്പ്രീതിന്റെ സഹോദരന്റെ ബന്ധുവാണ് ജഷാന്‍സിം​ഗ്. ജഷാന്‍സിം​ഗിന്റെ സഹോദരിയെ രണ്ടര വര്‍ഷം മുമ്പാണ് ജസ്പ്രീതിന്റെ മൂത്തസഹോദരന്‍ വിവാഹം ചെയ്‌തത്‌. കൊലപാതക കാരണം വ്യക്തമല്ലെന്നും പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.