12 October 2024, Saturday
KSFE Galaxy Chits Banner 2

സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരങ്ങൾക്കുള്ള 22 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു

Janayugom Webdesk
കൊച്ചി
November 26, 2021 3:33 pm

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരങ്ങൾക്കുള്ള 22 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. മദ്ധ്യനിര താരമായ ജിജോ ജോസഫ് നയിക്കുന്ന ടീമിൽ 13 പേർ പുതുമുഖങ്ങളാണ്. ബിനോ ജോർജാണ് ടീം പരിശീലകൻ. അണ്ടർ 21 ടീം അംഗങ്ങളും ഇത്തവണ ടീമിൽ ഇടം നേടിയിട്ടുണ്ട്. കലൂർ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഡിസംബർ ഒന്നിന് ലക്ഷദ്വീപിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. തുടർന്ന് ആൻഡമാൻ നിക്കോബാർ, പുതുച്ചേരി ടീമുകളുമായി മാറ്റുരുക്കും. ഇതിൽ നിന്നാകും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുക. ഗോൾകീപ്പർമാർ: മിഥുൻ. വി, ഹജ്മൽ.എസ് പ്രതിരോധ നിര:സഞ്ജു.ജി, മുഹമ്മദ് ആസിഫ്, വിബിൻ തോമസ്, അജയ് അലക്‌സ്, മുഹമ്മദ് സഹീഫ്.എ.പി (അണ്ടർ 21), മുഹമ്മദ് ബാസിത്.പി.ടി (അണ്ടർ 21) മദ്ധ്യനിര: മുഹമ്മദ് റഷീദ്.കെ, ജിജോ ജോസഫ്, അർജുൻ ജയരാജ്, അഖിൽ.പി, സൽമാൻ.കെ, ആദർശ്.എം, ബുജൈർ.വി, നൗഫൽ പി.എൻ, നിജോ ഗിൽബർട്ട്, ഷിഖിൽ.എൻ (അണ്ടർ 21) മുന്നേറ്റനിര: ജസ്റ്റിൻ.ടി.കെ, എസ്.രാജേഷ്, മുഹമ്മദ് സഫ്‌നാദ് (അണ്ടർ 21), മുഹമ്മദ് അജ്‌സൽ (അണ്ടർ 21) കഴിഞ്ഞതവണത്തെ പരിശീലകസംഘത്തെ കേരളം നിലനിർത്തി. ബിനോ ജോർജിന് പുറമെ, സഹപരിശീലകനായി ടി.ജി. പുരുഷോത്തമൻ, ഗോൾകീപ്പർ കോച്ചായി സജി ജോയി എന്നിവരുമുണ്ട്‌. ഗ്രീപ്പി ബിയിലാണ് കേരളം മത്സരിക്കുക. 28ന് ടീം അംഗങ്ങൾ എത്തും. മത്സരത്തിൽ വിജയിക്കാനുള്ള എല്ലാ പരിശീലനവും നേടിയാണ് ഇത്തവണ കേരളം കളത്തിൽ എത്തുക.ഏറ്റവും മികച്ച താരങ്ങളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത് .പരിശീലനത്തിനായി കുറഞ്ഞ സമയമാണ് കിട്ടിയത് .വരുംകാലങ്ങളിൽ ഇന്ത്യക്കായി കളിയ്ക്കാൻ കഴിയുന്ന ചെറുപ്പക്കാരടങ്ങിയ ടീമാണ് ഇതവണത്തേതെന്ന് ബിനോ ജോർജ് പറഞ്ഞു .

കേരളത്തിന്റെ മത്സരങ്ങൾ

ഡിസംബ‌ർ 1കേരള- ലക്ഷദ്വീപ്

ഡിസംബർ 3- ആൻഡമാൻ ആൻഡ് നിക്കോബാർ- കേരള

ഡിസംബർ‑5 കേരള- പുതുച്ചേരി.

ഒഫിഷ്യലുകൾ ബിനോ ജോർജ്- ഹെഡ് കോച്ച്, പുരുഷോത്തമൻ.ടി.ജി, അസിസ്റ്റന്റ് കോച്ച്, സജി ജോയ് ഗോൾകീപ്പർ ട്രെയ്നർ, മുഹമ്മദ് ഫിസിയോതെറാപ്പിസ്റ്റ്, മുഹമ്മദ് സലീം മാനേജർ.

Eng­lish Sum­ma­ry: The 22 mem­ber Ker­ala team for the San­tosh Tro­phy foot­ball match­es has been announced

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.