Web Desk

December 23, 2019, 8:27 pm

ജോലി-ഹാക്കിങ്,വയസ്-23, ശമ്പളം- 88,97,350 രൂപ

Janayugom Online

ന്യൂഡൽഹി: 23 വയസുകാരൻ ഹാക്കറിന് 88 ലക്ഷം രൂപയിലധികമാണ് മാസവരുമാനം. വടക്കേ ഇന്ത്യക്കാരനായ ശിവം വാഷിസ്റ്റ് ആണ് എത്തിക്ക് ഹാക്കിങിലൂടെ വരുമാനം നേടുന്ന മിടുക്കൻ. ഓഫീസ്,സ്ഥാപനങ്ങൾ തുടങ്ങിയവയുടെ കമ്പ്യൂട്ടറുകളിൽ സാങ്കേതിക വിദ്യകളുടെ സഹായത്താൽ നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്തുന്നതാണ് ഹാക്കിങ്. എന്നാൽ എത്തിക്കൽ ഹാക്കിങ് ആകട്ടെ ഇത്തരം നുഴഞ്ഞുകയറ്റക്കാരെ ചെറുക്കുന്നതിനും സാങ്കേതിക വിദ്യയുടെ പോരായ്മകൾ മനസിലാക്കി സുരക്ഷക്രമീകരിക്കുന്നതിനും ഉറപ്പാക്കുന്നതിനുംവേണ്ടി സഹായിക്കുന്നു. ശിവം ഇത്തരത്തിലൊരു എത്തിക്കൽ ഹാക്കറായാണ് ജോലി ചെയ്യുന്നത്.

you may also like this video


സാൻഫ്രാൻസിസ്കോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹാക്കർ വൺ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ശിവം. സ്റ്റാർഡബക്സ്, ഇൻസ്റ്റഗ്രാം,ഗോൾഡൻ സാച്സ്, ട്വിറ്റർ, സൊമാറ്റൊ, വൺ പ്ലസ് തുടങ്ങിയ ജനപ്രിയ കമ്പനികളെല്ലാം ഹാക്കർ വണ്ണിന്റെ ക്ലൈന്റുകളാണ്. ആഴ്ചയിൽ 15 മണിക്കൂർ മാത്രമാണ് ‌ഹാക്കിങിന് വേണ്ടി ചെലവഴിക്കുന്നതെന്ന് ശിവം പറയുന്നു. ജോലി അനുസരിച്ച് സമയം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ചിലപ്പോൾ ഉറക്കം പോലുമില്ലാതെ മണിക്കൂറുകളോളം ഹാക്ക് ചെയ്തുകൊണ്ടിരിക്കും മറ്റുചിലപ്പോൾ ആഴ്ചകളോളം ഹാക്ക് ചെയ്യാറുമില്ലെന്ന് ശിവം പറഞ്ഞു.
ആദ്യമൊക്കെ ഹാക്കിങ് എന്നുകേൾക്കുമ്പോൾ തന്നെ വീട്ടുകാർക്ക് ഭയമായിരുന്നു. കാര്യങ്ങൾ ബോധ്യപ്പെട്ടശേഷം അവരാണ് എനിക്ക് ഏറ്റവും വലിയ പിന്തുണയെന്നും ശിവം പറഞ്ഞു. 88,97,350 രൂപയാണ് ശിവത്തിന്റെ വരുമാനം.