ഓർമ്മയില്ലേ ആ ബ്രിട്ടീഷ് ആഢംബര കപ്പലിനെ. ആറ് കോവിഡ് രോഗികളുണ്ടെന്ന കാരണത്താൽ തീരത്തടുപ്പിക്കാനുള്ള അപേക്ഷ അമേരിക്കയുൾപ്പെടെയുള്ളവർ തള്ളിയതിനാൽ കടലിൽ അലഞ്ഞ എം എസ് ബ്രാമിയർ എന്ന ആഢംബരക്കപ്പലിനെ. പല രാജ്യങ്ങളോടും ബ്രിട്ടൻ സ്വന്തം നാട്ടുകാരുടെ രക്ഷയ്ക്കായി സഹായം തേടി. ആരും ചെവിക്കൊണ്ടില്ല. 682 വിനോദ സഞ്ചാരികളും 381 ജീവനക്കാരുമായി അലയുന്നതിനൊടുവിൽ ക്യൂബയോട് സഹായം തേടുകയും അവർ തീരത്തടുപ്പിക്കാൻ അനുമതി നൽകുകയുമായിരുന്നു.മാർച്ച് 18 ന് ക്യൂബൻ തീരത്തണഞ്ഞ കപ്പലിലെ വിനോദ സഞ്ചാരികളെയും ജീവനക്കാരെയും പ്രത്യേക വിമാനത്തിൽ നാട്ടിലേയ്ക്ക് അയക്കുകയുംചെയ്തു.
ഈ മാനുഷിക പ്രവർത്തനങ്ങൾക്കായി ഡോക്ടർമാർ, ഡ്രൈവർമാർ, കസ്റ്റംസ് ഉദ്യോഗസ്ഥർ, തുറമുഖ ജീവനക്കാർ എന്നിങ്ങനെ 43 പേരെയാണ് ക്യൂബ നിയോഗിച്ചത്. കപ്പലിലെ യാത്രികരെ നാട്ടിലേയ്ക്ക് അയച്ചതിന് ശേഷം 43 പേരെയും കോവിഡ് പ്രതിരോധ പ്രവർത്തന ക്രമത്തിന്റെ ഭാഗമായി ക്വാറന്റൈനിലേയ്ക്ക് മാറ്റി. അതിനിടെ പരിശോധനകളിൽ അവർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 14 ദിവസത്തെ ഒറ്റപ്പെട്ട ജീവിതത്തിന് ശേഷം അവർ ഈ മാസം ആദ്യം സ്വന്തം വീടുകളിലേയ്ക്ക് തിരിച്ചു പോകുകയും ചെയ്തു. പലപ്പോഴും ശത്രുപക്ഷത്തു നിലയുറപ്പിച്ച ഒരു രാജ്യത്തെ മനുഷ്യരെ രക്ഷിക്കുന്നതിന് സ്വയം അണുബാധയ്ക്ക് വിധേയമായേക്കാവുന്ന സാഹചര്യത്തിലും മനുഷ്യ സ്നേഹത്തിന്റെ മഹത്തായ ഗാഥ രചിച്ചവരായി ആ 43 പേരും ചരിത്രത്തിന്റെ ഭാഗമായി.
English Summary: The 43 Cubans who guard the British luxury ship MS Bramier haven’t covid
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.