September 29, 2022 Thursday

Related news

June 4, 2022
April 16, 2022
March 29, 2022
March 16, 2022
February 5, 2022
February 1, 2022
January 31, 2022
January 30, 2022
January 23, 2022
January 22, 2022

അഞ്ചാംക്ലാസ്സുകാരിയുടെ ചിത്ര പ്രദർശനം നാടിനഭിമാനമായി

ഷാജി ഇടപ്പള്ളി
കൊച്ചി
May 17, 2020 5:15 pm

കോവിഡ്  ലോക്ക് ഡൗൺ  കാലയളവിലെ അൻപതു  ദിനങ്ങളിൽ ഓരോ ദിവസവും ഓരോ ചിത്രങ്ങൾ വീതം വരച്ചു തന്റെ നാടിൻറെ കാഴ്ചകൾ പകർത്തിയ  അഞ്ചാം ക്ലാസുകാരി ലിയ പിള്ള നാടിൻറെ പ്രിയ താരമായി. ഏലൂർ എം ഇ എസ് ഈസ്റ്റേൺ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ലിയ കുട്ടിക്കാലം മുതൽ ചിത്ര രചനയിൽ മിടുക്കിയാണ്.

സ്കൂൾ തലങ്ങളിലും ജില്ലാ, സംസ്ഥാന തല വിവിധ മത്സരങ്ങളിൽ പങ്കെടുത്തു നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. വാട്ടർ കളറിൽ  വരച്ച ചിത്രങ്ങൾ പ്രദേശവാസികൾക്ക് കാണുന്നതിനായി സ്വന്തം വീട്ടിൽ പ്രദർശനമൊരുക്കി ശ്രദ്ധേയയുമായി. സാമൂഹിക അകലം പാലിച്ച് കോവിഡ്  പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുമാണ്  കാഴ്ചക്കാർക്ക് വീട്ടിൽ പ്രവേശനമൊരുക്കിയത്.

പ്രശസ്ത ചിത്രകാരൻ സുനിൽ ലിനസ് ഡെയാണ്  പ്രദർശനം ഉദ്‌ഘാടനം ചെയ്തത്. ഏലൂർ കിഴക്കുംഭാഗം വെള്ളംകോളിൽ  വീട്ടിൽ കെ എസ് ആർ ടി സി ജീവനക്കാരനായ നിസാർ പിള്ളയുടെയും റെമീനയുടെയും രണ്ടുമക്കളിൽ ഇളയതാണ്  ലിയാ പിള്ള. 

Eng­lish Summary:The 5th grader’s pic­ture exhi­bi­tion became a pride.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.