23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 18, 2024
November 18, 2024
November 17, 2024
November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 10, 2024

എഎപി മന്ത്രി ആവശ്യപ്പെട്ടത് 1.16 കോടിയുടെ കൈക്കൂലി

Janayugom Webdesk
ചണ്ഡീഗഢ്
May 25, 2022 10:23 pm

പഞ്ചാബിലെ എഎപി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന വിജയ് സിംഗ്ല കരാറുകാരോട് കൈക്കൂലിയായി ആവശ്യപ്പെട്ടത് 1.16 കോടി രൂപ. പഞ്ചാബ് പൊലീസിന്റെ അഴിമതി വിരുദ്ധവിഭാഗം രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ ആരോഗ്യവകുപ്പ് സംബന്ധിച്ചുള്ള ഭാവി കരാറുകള്‍ക്കായി ഒരു ശതമാനം കമ്മിഷനും ആവശ്യപ്പെട്ടതായി എഫ്ഐആറില്‍ പറയുന്നു.

കൈക്കൂലിക്കേസില്‍ അറസ്റ്റിലായ വിജയ് സിംഗ്ലയെ 27 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുകയാണ്. അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നും മുഖ്യമന്ത്രി ഭഗവന്ത് മൻ പുറത്താക്കിയിരുന്നു. അഴിമതി വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് രണ്ടു മാസം മുമ്പ് പഞ്ചാബിൽ അധികാരമേറ്റ എഎപിക്ക് മന്ത്രിയുടെ അറസ്റ്റും പുറത്താകലും വന്‍ തിരിച്ചടിയാണ്. 

പഞ്ചാബ് ഹെല്‍ത്ത് സിസ്റ്റം കോര്‍പറേഷനിലെ സൂപ്രണ്ടിങ് എന്‍ജിനീയര്‍ രാജീന്ദര്‍ സിങ്ങാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്. മന്ത്രിക്കുവേണ്ടി ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായ പ്രദീപ് കുമാറാണ് കൈക്കൂലി ആവശ്യവുമായി ഉദ്യോഗസ്ഥനെ സമീപിച്ചത്. 41 കോടിയുടെ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഒരുകോടിയിലധികം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.

ആദ്യഗഡുവായി 20 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു നിബന്ധന. നേരിട്ടും പലതവണ ഫോണിലൂടെയും ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി. 23ന് അഞ്ചുലക്ഷം രൂപ ഉദ്യോഗസ്ഥന്‍ നല്‍കി. എന്നാല്‍ ബാക്കി പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണി തുടര്‍ന്നതോടെ മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കുകയായിരുന്നു. പണം കൈമാറുന്നതിന്റെ ശബ്ദരേഖകള്‍ അടക്കം ശക്തമായ തെളിവുകള്‍ മന്ത്രിക്കെതിരെ നിരന്നതോടെയാണ് ഭഗവന്ത് മന്‍ പുറത്താക്കിയത്. സിംഗ്ല കുറ്റം സമ്മതിച്ചതായി പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. മാൻസ മണ്ഡലത്തിൽനിന്ന് 63,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിംഗ്ല വിജയിച്ചത്. 

Eng­lish Summary:The AAP min­is­ter demand­ed a bribe of Rs 1.16 crore
You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.