October 3, 2022 Monday

Related news

November 13, 2021
November 12, 2021
June 5, 2021
April 27, 2021
December 25, 2020
October 24, 2020
August 22, 2020
July 5, 2020
May 18, 2020

തൊഴിൽ നിയമങ്ങൾ റദ്ദാക്കിയത് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും: അസിം പ്രേംജി

Janayugom Webdesk
ന്യൂഡൽഹി
May 18, 2020 10:18 pm

കൊറോണ വ്യാപനത്തെ തുടർന്ന് ദേശീയ തലത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ തൊഴിൽ നിയമങ്ങൾ റദ്ദാക്കിയ സർക്കാർ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് വ്യവസായ പ്രമുഖനും വിപ്രോ സ്ഥാപകനുമായ അസിം പ്രേംജി പറഞ്ഞു. രാജ്യത്തെ പാവപ്പെട്ട തൊഴിലാളികൾ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തൊഴിൽ നിയമങ്ങൾ റദ്ദാക്കിയത്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനെന്ന പേരിലാണ് വിവിധ സംസ്ഥാന സർക്കാരുകൾ തൊഴിൽ നിയമങ്ങൾ റദ്ദാക്കിയത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങളാണ് സംസ്ഥാന സർക്കാരുകൾ റദ്ദാക്കിയത്.

രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾക്ക് യാതൊരു തരത്തിലുള്ള സാമൂഹ്യ സംരക്ഷണവും ഉറപ്പാക്കുന്നില്ല. കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിൽ രാജ്യത്തെ അസംഘടിത മേഖലയിലെ ഭൂരിഭാഗം തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെട്ടു. ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കുമ്പോഴും വ്യവസായ മേഖല മെച്ചപ്പെടുത്താനുള്ള ഒരു നടപടിയും ഉണ്ടാകുന്നില്ല. തൊഴിൽ സമയം, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ, കരാർ തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ എന്നിവർക്കുള്ള നിയമ പരിരക്ഷയാണ് ഇല്ലാതാകുന്നതെന്ന് ഇക്കണോമിക് ടൈംസിൽ എഴുതിയ ലേഖനത്തിൽ അസീം പ്രേംജി പറയുന്നു.

വ്യവസായ മേഖലയുടെ വളർച്ച സംബന്ധിച്ച് പറയുമ്പോൾ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികളും അനിവാര്യമാണ്. ഗ്രാമീണ മേഖലയിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കുന്നതിന് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂടുതൽ കാര്യക്ഷമമാക്കണം. അതോടൊപ്പം നഗരമേഖലയിൽ സമാനമായ നിലപാടുകളും സ്വീകരിക്കണം.അസിം പ്രേംജി സൂചിപ്പിക്കുന്നു. തൊഴിൽ നിയമങ്ങൾ റദ്ദാക്കിയതിനെതിരെ അസിം പ്രേംജിക്കു പുറമേ വ്യവസായ പ്രമുഖരായ രാജീവ് ബജാജ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

Eng­lish sum­ma­ry; The abo­li­tion of labor laws will have con­se­quences: Azim Premji

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.