കൊറോണ വൈറസ് എന്ന മഹാമാരിയില്‍ വിറങ്ങലടിച്ച് നില്‍ക്കുകയാണ് ലോകം. എന്നാല്‍ ഇതേ കുറിച്ച് ആശങ്കാജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ വൈറസ്ബാധ സ്ഥിരീകരിച്ചവരില്‍ 60 ശതമാനം പേര്‍ക്കും കാര്യമായ ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണാത്തതിനെ തുടര്‍ന്ന് ഇവര്‍ അധികൃതരെ വിവരം അറിയിച്ചില്ലെന്നും ഇതോടെ സര്‍ക്കാരിന്റെ രോഗികളുടെ പട്ടികയില്‍ നിന്ന് ഇവര്‍ പുറത്താണെന്നുാണ് റിപ്പോര്‍ട്ട്.
അതേസമയം, രോഗം കൂടുതല്‍ പേരിലേയ്ക്ക് എത്തിച്ചതില്‍ ഇവര്‍ക്ക് വലിയ പങ്കുണ്ട്. വുഹാനിലെ വിവിധ ലബോറട്ടറികളില്‍ നിന്നും ശേഖരിച്ച 26,000 പേരുടെ പരിശോധന ഫലങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലത്ത് നടത്തിയ പരിശോധനകളാണിത്. വിദഗ്ധ വിശകലനത്തിന് സമര്‍പ്പിച്ചിരിക്കുന്ന ഈ ഗവേഷണഫലം മെഡ്റെക്സിവിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ലക്ഷണങ്ങള്‍ കാണിക്കാത്തതും ശ്വാസകോശത്തിന് കാര്യമായ മാറ്റങ്ങള്‍ ഇല്ലാത്തതുമായ കോവിഡ് 19 രോഗികളെ പ്രത്യേക പട്ടികയിലാണ് ചൈനീസ് അധികൃതര്‍ ഉള്‍പ്പെടുത്തിയിരുന്നത്. കാര്യമായ ലക്ഷണങ്ങള്‍ കാണിക്കാത്ത പലരും സ്വാഭാവികമായി അധികൃതരെ പിന്നീട് ബന്ധപ്പെടുകയോ വൈദ്യസഹായം തേടുകയോ ചെയ്തിട്ടില്ലെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
കാര്യമായ ലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡ് 19 രോഗികള്‍ നേരത്തെ രോഗം ബാധിച്ചവരുമായി അടുത്ത് ഇടപഴകിയവരാണെന്നാണ് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷനിലെ എപിഡെമിയോളജിസ്റ്റ് വു സുന്‍യു പറയുന്നത്.
you may also like this video;
വുഹാനില്‍ കര്‍ശനമായ ക്വാറന്റിൻ നിലവിലുണ്ടായിരുന്നതിനാല്‍ ഇവര്‍ മറ്റുള്ളവര്‍ക്ക് ഭീഷണിയായിട്ടില്ലെന്നും വീണ്ടും കൊറോണ ലക്ഷണങ്ങള്‍ കാണിച്ചാല്‍ മാത്രം ഇവരെ രോഗികളുടെ പട്ടികയില്‍ പെടുത്തിയാല്‍ മതിയെന്നുമാണ് അധികൃതരുടെ വാദം.
ഫെബ്രുവരി 18 ആകുമ്പോഴേക്കും വുഹാനില്‍ 26,252 പേര്‍ക്ക് കോവിഡ് 19 കൃത്യമായ ലക്ഷണങ്ങളോടെ ഉണ്ടാകുമെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമായത്. എന്നാല്‍ ഫെബ്രുവരി 18ന് 25,961 പേരിലാണ് കോവിഡ് ബാധയെന്ന് ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലക്ഷണം കാണിക്കാത്തവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ ചൈനയില്‍ മാത്രം കൊറോണ ബാധിച്ചവരുടെ എണ്ണം ഫെബ്രുവരി 18ന് തന്നെ 1.25 ലക്ഷത്തിലെത്തുമെന്ന് ഇവരുടെ പഠനത്തില്‍ വ്യക്തമായിരുന്നു.
അതേസമയം സമാനമായ സംഭവമാണ് കാസര്‍കോടും സംഭവിച്ചത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദുബായില്‍ നിന്ന് എത്തിയവരായിരുന്നു ഇവര്‍. ഇവര്‍ക്ക് ആരോഗ്യ പ്രതിരോധ ശേഷി കൂടുതലായതുകോണ്ടായിരിക്കാം പ്രത്യക്ഷത്തില്‍ രോഗലക്ഷണങ്ങളൊന്നും തന്നെ കാണിക്കാതിരുന്നതെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത് കാസര്‍കോട് ജില്ലയിലാണ്.
English Summary: The absence of virus symptoms.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.