11 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024
September 6, 2024
September 4, 2024

ബലാ ത്സംഗക്കേസിലെ പ്രതി ജാമ്യത്തിലിറങ്ങി അതിജീവിതയെ വീണ്ടും ലൈം ഗിക അതിക്രമത്തിനിരയാക്കി

Janayugom Webdesk
ലഖ്നൗ
September 10, 2024 7:09 pm

ഉത്തര്‍പ്രദേശില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ അതേ പെണ്‍കുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ വീര്‍ നാഥ് പാണ്ഡെയാണ് അറസ്റ്റിലായത്. കഴിഞ്ഞ മേയില്‍ ഇതേ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇയാളെ കൊയ്‍രൗന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യം ലഭിച്ച പ്രതി ഓഗസ്റ്റ് അഞ്ചിന് കുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോവുകയായിരുന്നു.

പിന്നീട് ഒരു മാസത്തോളം ബലാത്സംഗത്തിനിരയാക്കിയ ശേഷം ഈ മാസം രണ്ടിന് ജംഗിഗഞ്ച് റെയില്‍വേ സ്റ്റേഷന് സമീപം കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതി തിങ്കളാഴ്ചയാണ് പൊലീസിന്റെ വലയിലായത്. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും സംഭവത്തില്‍ തുടര്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.