ചന്ദന മരങ്ങള്‍ മുറിച്ച്‌ കടത്താന്‍ ശ്രമിച്ച കേസ്സിലെ പ്രതി കീഴടങ്ങി

Web Desk

മേപ്പാടി

Posted on January 20, 2020, 7:05 pm

ചന്ദന മരങ്ങള്‍ മുറിച്ച്‌ കടത്താന്‍ ശ്രമിച്ച കേസ്സിലെ പ്രതി കീഴടങ്ങി. മേപ്പാടി റെയ്‌ഞ്ചിനു കീഴില്‍ മുട്ടില്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കാരാപ്പുഴ ചീപ്രം കുന്ന്‌ വനഭാഗത്തു നിന്നും ചന്ദന മരങ്ങള്‍ മുറിച്ച്‌ കടത്താന്‍ ശ്രമിച്ച കേസ്സിലെ ഒന്നാം പ്രതിയായ സച്ചിന്‍ സി. വിജയ്‌, കിഴക്കേക്കര പുത്തന്‍പുര വീട്‌, പൂതാടി പി.ഒ എന്നയാളാണ്‌ കോടതി മുമ്പാകെ കീഴടങ്ങിയത്‌. റിമാന്റ്‌ ചെയ്‌തു. പ്രതിയെ വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്‌.

ഇയാളില്‍ നിന്നും അന്തര്‍ സംസ്ഥാന ചന്ദന മാഫിയയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുകുമെന്നും ഇതു വഴി കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മേപ്പാടി റെയ്‌ഞ്ച്‌ ഫോറസ്റ്റ്‌ ഓഫീസര്‍ കെ ബാബുരാജ്‌ അറിയിച്ചു. പ്രതികളുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത, ചന്ദന മരം മുറിച്ചു കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 7 എ.ജെ മാരുതി സെന്‍ കാര്‍ പ്രതിയുടെ ഉടമസ്ഥതയിലുളളതായിരുന്നു. ഈ വാഹനം കണ്ടു കെട്ടുന്നതിനുളള നടപടികള്‍ നടന്നു വരികയാണ്‌. ഏകദേശം 1 മാസത്തോളമായി ഒളിവിലായിരുന്നു.

Eng­lish sum­ma­ry: The accused tried to smug­gle san­dal­wood trees sur­ren­dered