August 18, 2022 Thursday

Related news

January 9, 2021
January 2, 2021
March 22, 2020
March 20, 2020
March 20, 2020
March 20, 2020
March 19, 2020
March 19, 2020
March 19, 2020
March 18, 2020

നിർഭയ കേസ്; പ്രതികളെ മാർച്ച് മൂന്നിന് തൂക്കിലേറ്റും

Janayugom Webdesk
ന്യൂഡൽഹി
February 17, 2020 4:20 pm

നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്ക് തൂക്കിലേറ്റും. പട്യാല ഹൗസ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ധര്‍മേന്ദര്‍ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന നിര്‍ഭയയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതികളായ അക്ഷയ് സിങ്, പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് ശര്‍മ്മ എന്നിവരെ തൂക്കിലേറ്റാനാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്.

തിഹാര്‍ ജയില്‍ സൂപ്രണ്ടും നിര്‍ഭയയുടെ മാതാപിതാക്കളും സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് പുതിയ വാറണ്ട്. തൂക്കിലേറ്റാന്‍ തീയതി നിശ്ചയിക്കണമെന്നും പ്രതികളുമായി ബന്ധപ്പെട്ട നിയമ നടപടികളൊന്നും എവിടെയും തീര്‍പ്പു കല്‍പ്പിക്കാതെ നിലനില്‍ക്കുന്നില്ലെന്നുമാണ് പ്രോസിക്യൂട്ടര്‍ രാജീവ് മോഹന്‍ വാദിച്ചത്. മുകേഷ് തന്റെ അഭിഭാഷകയെ മാറ്റണമെന്ന ആവശ്യം മുന്നോട്ടുവച്ചത് കണക്കിലെടുത്ത് വൃന്ദാ ഗ്രോവറിനെ മാറ്റി പകരം അഡ്വ രവി ഖ്വാസിയെ കോടതി നിയോഗിച്ചു. പവൻ ഗുപ്തയുടെയും അഭിഭാഷകനായ ഖ്വാസി, പവൻ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും സമര്‍പ്പിക്കുന്നതില്‍ താല്പര്യം അറിയിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.

അതേസമയം മരണവാറണ്ട് പുറപ്പെടുവിച്ചതിൽ സന്തോഷമെന്ന് നിർഭയയുടെ അമ്മ പറഞ്ഞു. ഇത് മൂന്നാം തവണയാണ് മരണവാറണ്ട് പുറപ്പെടുവിക്കുന്നത്. നേരത്തെ പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകൾ ജനുവരി 17നും ഫെബ്രുവരി ഒന്നിനും ആയിരുന്നു. നിയമപരമായ നടപടി ക്രമങ്ങളുടെ കാലതാമസം മൂലം നടപ്പാക്കാനായില്ല. ശിക്ഷ നടപ്പാക്കുന്നത് വൈകുന്ന സാഹചര്യത്തില്‍ സാധ്യമായ എല്ലാ നിയമ പോംവഴികളും ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കോടതി ഫെബ്രുവരി അഞ്ചിനു വിധിച്ചിരുന്നു. മൂന്നുപ്രതികളുടെ ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. അതേസമയം നാലാമത്തെ പ്രതി പവൻ ഗുപ്തയുടെ ദയാഹർജി ഇനിയും സമര്‍പ്പിക്കാത്തതിനാല്‍ അന്ന് ശിക്ഷാവിധി നടപ്പാക്കാൻ കഴിയുമോ എന്നതിൽ വ്യക്തതയില്ല. അതിനിടെ വിനയ് ശർമ്മ ജയിലിൽ നിരാഹാരം തുടങ്ങിയിട്ടുണ്ട്.

Eng­lish Sum­ma­ry: The accused will be hanged on March 3 in Nirb­haya case.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.