14 April 2024, Sunday

Related news

April 8, 2024
March 26, 2024
March 4, 2024
February 25, 2024
February 23, 2024
February 4, 2024
February 3, 2024
February 2, 2024
January 24, 2024
January 23, 2024

തീപിടത്തത്തില്‍ നിന്ന് മൂന്ന് കുട്ടികളെ രക്ഷിച്ച് നടന്‍കൂടിയായ പിതാവ് മരണത്തിന് കീഴടങ്ങി

Janayugom Webdesk
June 26, 2022 9:51 pm

നവി മുംബൈയില്‍ തീപിടത്ത അപകടത്തില്‍പ്പെട്ട മൂന്ന് കുട്ടികളെ രക്ഷിച്ച് പിതാവ് മരണത്തിന് കീഴടങ്ങി. പന്‍വേലിലെ ബംഗ്ലാവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. രാജീവ് താക്കൂര്‍ (38 ) ആണ് മരിച്ചത്. ഇയാള്‍ നടനാണെന്ന് പൊലീസ് പറഞ്ഞു. തീപിടിത്തം ഉണ്ടായെന്ന് അറിഞ്ഞ ഉടന്‍ തന്നെ താക്കൂര്‍ കുട്ടികളെ സുരക്ഷിതമായി വീടിന് പുറത്തെത്തിച്ചു. പിന്നീട് തന്റെ ലാപ്‌ടോപ്പും സ്ക്രിപ്റ്റുമെല്ലാം എടുക്കാന്‍ തിരികെ വീട്ടിലേക്ക് കയറുമ്പോള്‍ പൊള്ളലേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവസമയത്ത് ഇദ്ദേഹത്തിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. മൂന്ന് അഗ്നിസംരക്ഷണ സേനാ എഞ്ചിനുകളും വാട്ടര്‍ ടാങ്കും സ്ഥലത്തെത്തിച്ചിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായതെന്നും പൊലീസ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. \

Eng­lish Sum­ma­ry: The actor’s father, who res­cued three chil­dren from the fire, suc­cumbed to his injuries

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.