നവി മുംബൈയില്‍ തീപിടത്ത അപകടത്തില്‍പ്പെട്ട മൂന്ന് കുട്ടികളെ രക്ഷിച്ച് പിതാവ് മരണത്തിന് കീഴടങ്ങി. പന്‍വേലിലെ ബംഗ്ലാവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. രാജീവ് താക്കൂര്‍ (38 ) ആണ് മരിച്ചത്. ഇയാള്‍ നടനാണെന്ന് പൊലീസ് പറഞ്ഞു. തീപിടിത്തം ഉണ്ടായെന്ന് അറിഞ്ഞ ഉടന്‍ തന്നെ താക്കൂര്‍ കുട്ടികളെ സുരക്ഷിതമായി വീടിന് പുറത്തെത്തിച്ചു. പിന്നീട് തന്റെ ലാപ്‌ടോപ്പും സ്ക്രിപ്റ്റുമെല്ലാം എടുക്കാന്‍ തിരികെ വീട്ടിലേക്ക് കയറുമ്പോള്‍ പൊള്ളലേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവസമയത്ത് ഇദ്ദേഹത്തിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. മൂന്ന് അഗ്നിസംരക്ഷണ സേനാ എഞ്ചിനുകളും വാട്ടര്‍ ടാങ്കും സ്ഥലത്തെത്തിച്ചിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായതെന്നും പൊലീസ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. \
English Summary: The actor’s father, who rescued three children from the fire, succumbed to his injuries
You may like this video also