ഇനി മുതൽ ആനകൾക്കും ആധാർ കാര്‍ഡ്

Web Desk
Posted on November 08, 2019, 7:27 pm

തിരുവനന്തപുരം: ആനകള്‍ക്ക് ആധാര്‍കാര്‍ഡ് ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍. ഇതുവരെ കേരളത്തിലെ 512 നാട്ടാനകള്‍ക്കാണ് ആധാര്‍ കാര്‍ഡ് നല്‍കിയത്. ആനകള്‍ക്കുള്ള ഇന്‍ഷുറന്‍സ് തട്ടിപ്പ് തടയാന്‍ ആധാര്‍ കാര്‍ഡ് പദ്ധതിയിലൂടെ സാധിക്കുമെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലെ ഉദ്യോഗസ്ഥന്‍ പി മനോജ് പറഞ്ഞു. ആധാര്‍ കാര്‍ഡില്‍ കണക്‌ട് ചെയ്ത ചിപ്പിലൂടെ ആനകളിലെ ജനിതക തകരാറുകള്‍ കണ്ടെത്താന്‍ സാധിക്കും. കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ശാസ്ത്രമേളയില്‍ ഒരുക്കിയ കേരള സര്‍ക്കാരിന്റെ പുതിയ പദ്ധതി സന്ദര്‍ശകര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. സംസ്ഥാന വനംവകുപ്പും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.