September 30, 2023 Saturday

Related news

September 8, 2023
April 29, 2023
April 29, 2023
April 16, 2023
March 17, 2023
March 14, 2023
March 6, 2023
November 4, 2022
September 14, 2022
September 12, 2022

ഭരണത്തിന്‍റെ അഹന്തയില്‍ ആദിത്യനാഥ് സര്‍ക്കാര്‍ സ്ഥലനാമങ്ങളുടെപേര് മാറ്റുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
May 17, 2022 3:08 pm

യുപിയില്‍ ആദിത്യനാഥിന് കീഴില്‍ ഉത്തര്‍ പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരവധി സ്ഥലങ്ങളുടേ പേര് മാറ്റിയിരുന്നു. ഫൈസാബാദ് അയോധ്യയായതും അലഹാബാദ് പ്രയാഗ് രാജ് .ഏറ്റവും ഒടുവില്‍ ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിന്റെ പേര് സര്‍ക്കാര്‍ മാറ്റിയേക്കുമെന്നാണ് വാര്‍ത്തകള്‍. ഈ ചര്‍ച്ചകള്‍ക്ക് കാരണം ആദിത്യനാഥിന്‍റെ പുതിയ ട്വീറ്റാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉത്തര്‍ പ്രദേശിലെത്തിയപ്പോള്‍ സ്വാഗതം ചെയ്തുള്ള ആദിത്യനാഥിന്‍റെ ട്വീറ്റില്‍ പറയുന്ന കാര്യങ്ങള്‍ ലഖ്‌നൗവിന്റെ പേര് മാറ്റത്തിന്റെ സൂചനയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഭഗവാന്‍ ലക്ഷ്മണിന്റെ പാവനമായ നഗരത്തിലേക്ക് താങ്കള്‍ക്ക് സ്വാഗതം എന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ച് ട്വീറ്റ് ചെയ്തത്. ആദിത്യനാഥും യുപി ഗവര്‍ണറും ഒരുമിച്ചെത്തിയാണ് പ്രപധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ഉത്തര്‍ പ്രദേശില്‍ അക്രമം കുറഞ്ഞുവെന്നും ബിജെപി ഭരണത്തിന്റെ മേന്മയാണെന്നും മോഡി അഭിപ്രായ്പപെടുകയും ചെയ്തു അതേസമയം, മുഖ്യമന്ത്രി ആദിത്യനാഥിന്‍റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ലഖ്‌നൗവിന്റെ പേര് വരും ആഴ്ചകളില്‍ ലക്ഷ്മണ്‍പുരി എന്നാക്കി മാറ്റുമെന്നാണ് പറയപ്പെടുന്നത്. ലഖ്‌നൗവില്‍ ലക്ഷ്മണിന്റെ പേരില്‍ വലിയ ക്ഷേത്ര നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. ലക്ഷ്മണ്‍പുരി എന്നോ ലഗാന്‍പുരി എന്നോ ലഖ്‌നൗവിന്റെ പേര് മാറ്റണമെന്ന് നേരത്തെ ചില ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

മുസ്ലിം ബന്ധമുള്ള പേരുകള്‍ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. പേര് മാറ്റം സംബന്ധിച്ച് തങ്ങള്‍ക്ക് അറിവില്ല എന്നായിരുന്നു യുപി ഉദ്യോഗസ്ഥരുടെ പ്രതികരണം.ലഖ്‌നൗവിലെ പല സ്ഥലങ്ങളുടെയും പേരില്‍ ലക്ഷ്മണ്‍ എന്ന് സര്‍ക്കാര്‍ ഇതിനകം തന്നെ ചേര്‍ത്തുകഴിഞ്ഞു. ലക്ഷ്മണ്‍ തില, ലക്ഷ്മണ്‍ പുരി, ലക്ഷ്മണ്‍ പാര്‍ക്ക് എന്നിവയെല്ലാം സമീപകാലത്ത് ലഖ്‌നൗവില്‍ നിര്‍മിച്ചിട്ടുണ്ട്. നേരത്തെ ഉത്തര്‍ പ്രദേശിലെ പ്രശസ്തമായ പല നഗരങ്ങളുടെയും പേര് സര്‍ക്കാര്‍ മാറ്റിയിരുന്നു. അലഹാബാദും ഫൈസാബാദുമെല്ലാം ഇതില്‍പ്പെടും. ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി മാറ്റുകയാണ് ചെയ്തത്. 

നേരത്തെ ഫൈസാബാദ് ജില്ലയിലെ ഒരു സ്ഥലമായിരുന്നു അയോധ്യ. ഇതിന് പുറമെ പല സ്ഥലങ്ങളുടെയും പേര് മാറ്റണമെന്ന് ബിജെപി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സുല്‍ത്താന്‍പൂര്‍ എന്നത് കുശ്ഭവന്‍പൂര്‍ എന്നാക്കി മാറ്റണമെന്നാണ് ഒരു ആവശ്യം. അലിഗഡ് നഗരത്തിന്റെ പേര് ഹരിഗഡ് എന്നാക്കണമെന്നും ആവശ്യമുണ്ട്. മെയ്ന്‍പുരി ജില്ലയുടെ പേര് മായന്‍പുരി എന്നാക്കണം, സംഭാലിന്റെ പേര് പൃഥ്വിരാജ് നഗര്‍ എന്നോ കല്‍ക്കി നഗര്‍ എന്നോ മാറ്റണം. ഫിറോസാബാദിന്റെ പേര് ചന്ദ്രനഗര്‍ എന്നാക്കണം, ദയൂബന്ദിന്റെ പേര് ദേവരണ്ട് എന്നാക്കണം തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്.

Eng­lish Summary:The Adityanath gov­ern­ment changes the place names in the name of governance

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.