June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

സംയുക്ത സേനാധിപന്റെ പ്രായപരിധി 65 വയസ്സായിരിക്കും: പ്രതിരോധ മന്ത്രാലയം

By Janayugom Webdesk
December 29, 2019

ന്യൂഡൽഹി : കേന്ദ്രസർക്കാർ പുതുതായി രൂപം നൽകിയ സംയുക്ത സേനാധിപന്റെ (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് – സിഡിഎസ്) പ്രായപരിധി 65 വയസ്സായിരിക്കുമെന്നു പ്രതിരോധ മന്ത്രാലയം. ‍ഇന്നലെ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതിയ ഭേദഗതിയെ കുറിച്ച് അറിയിച്ചത്. നേരത്തെ സിഡിഎസിന്റെ പ്രായപരിധി 64 വയസ്സായിരിക്കുമെന്നാണ് സൂചിപ്പിച്ചിരുന്നത്. 1954ലെ ആർമി ചട്ടങ്ങളിലാണ് പ്രായപരിധിയിലും തസ്തികയിലുമുള്ള ഭേദഗതികൾ വരുത്തിയത്.

കര, നാവിക, വ്യോമ സേനാമേധാവികൾക്കും തുല്യമായ നാല് നക്ഷത്ര റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സിഡിഎസ്. സേനാ മേധാവികൾക്ക് നൽകുന്ന ശമ്പളം തന്നെയായിരിക്കും സിഡിഎസിനും. സർക്കാരിന്റെ പ്രധാന സൈനികോപദേഷ്ടാവായി സിഡിഎസ് പ്രവർത്തിക്കുമെങ്കിലും സേനാമേധാവികൾക്ക് നിർദേശം നൽകാനുള്ള അധികാരമുണ്ടാകില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയാണ് ഉപദേഷ്ടാവിനെ തീരുമാനിക്കുക.
ഇപ്പോഴത്തെ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഈ മാസം 31 ന് വിരമിക്കുമ്പോൾ അദ്ദേഹത്തെ ആദ്യത്തെ സിഡിഎസ് ആയി നിയമിക്കുമെന്നാണു സൂചന.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.