Web Desk

മുംബൈ

March 16, 2021, 8:46 am

കോവിഡ് വ്യാപനം; രണ്ടാം തരംഗത്തിന്റെ തുടക്കമെന്ന് എയിംസ് ഡയറക്ടര്‍

Janayugom Online

രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് രണ്ടാം തരംഗത്തിന്റെ തുടക്കമാകാമെന്ന് എയിംസ് ഡയറക്ടര്‍. പഠനങ്ങള്‍ പ്രകാരം പ്രാദേശികമായാണ് കോവിഡ് വ്യാപനം ഉണ്ടായിരിക്കുന്നത്. ഇത് മറ്റു ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ മുന്നറിയിപ്പ് നല്‍കി. പ്രതിദിന കോവിഡ് കേസുകളില്‍ 30 ശതമാനത്തിന്റെ വര്‍ധനയാണ് ഒരാഴ്ചക്കിടെ ഉണ്ടായത്. മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം. 60 ശതമാനം പുതിയ രോഗബാധിതര്‍ മഹാരാഷ്ട്രയില്‍ നിന്നാണ്. മറ്റു സംസ്ഥാനങ്ങളിലേക്കും രോഗവ്യാപനം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് രോഗികളുടെ എണ്ണം ഉയരാന്‍ കാരണം. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ തീവ്രമാകാന്‍ സാധ്യത കൂടുതലാണെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

അതേ സമയം രോഗവ്യാപനം ഉയരുന്നതില്‍ പരിഭ്രാന്തരാകേണ്ട.ഈ സാഹചര്യത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമോ എന്നാണ് ജനങ്ങളുടെ ആശങ്ക. ദിനം പ്രതിയുള്ള പരിശോധനയും ഐസൊലേഷനും കാര്യക്ഷമമായി നടത്തി രോഗവ്യാപനത്തെ തടയാനാണ് വിദഗ്ധരുടെ നിര്‍ദ്ദേശം മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:The AIIMS direc­tor said that was the begin­ning of the sec­ond wave of covid
You may also like this video